0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 261.5K

വെളുത്തതായിരുന്നു. കണ്ണ് തുറന്നപ്പോൾ മുന്നിൽ മുഖത്ത് വെള്ളം തളിച്ചുകൊണ്ടിരിക്കുന്ന നന്ദന.

പിന്നെ കണ്ടത് തലക്കുമുകളിലെ പഴയ മരക്കൂരയായിരുന്നു. ചുമരുകളിൽ തെളിഞ്ഞുനിൽക്കുന്ന എണ്ണവിളക്കുകളുടെ മങ്ങിയ പ്രകാശം അവന്റെ കാഴ്ചയ്ക്ക് പതിയെ വ്യക്തത നൽകി. ഏതാനും നിമിഷങ്ങൾ അവൻ അനങ്ങാതെ കിടന്നു.

ഇപ്പോൾ സംഭവിച്ചത് യാഥാർഥ്യമായിരുന്നോ സ്വപ്നമായിരുന്നോ എന്ന സംശയം ഇപ്പോഴും മനസ്സിൽ കിടക്കുകയായിരുന്നു. വളർന്ന ശരീരം, പരിചയമില്ലാത്ത യുവാവിന്റെ മുഖം, കട്ടിലിൽ കിടന്നിരുന്ന ആ രഹസ്യമയിയായ സ്ത്രീ—എല്ലാം ഓർമ്മയിൽ മിന്നിമറഞ്ഞു.

അവൻ വേഗത്തിൽ ചുറ്റും നോക്കി. പാതാളമുറി തന്നെയായിരുന്നു അത്. കരിമ്പട്ടുപോലെ തോന്നിയ ആ വിചിത്ര പ്രതിമയും, ചുമരുകളിലെ ചുവന്ന ചിത്രങ്ങളും, താന്ത്രികചിഹ്നങ്ങളും എല്ലാം അതേപോലെ നിലകൊള്ളുന്നുണ്ടായിരുന്നു.

പാർവ്വതിയും മായയും അവിടെ ഉണ്ടായിരുന്നു. അവൻ കണ്ണുതുറന്നു കഴിഞ്ഞപ്പോൾ കുറച്ചകലേക്ക് മാറി നന്ദനയും നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഒരു മുഖം മാത്രം കാണാനില്ല.

"ഗൗരി എവിടെ?" ആദിത്യൻ ഉടനെ ചോദിച്ചു.

അവന്റെ ശബ്ദത്തിൽ തനിക്കുതന്നെ അപരിചിതമായ ഒരു തിടുക്കമുണ്ടായിരുന്നു. നന്ദന മറുപടി പറഞ്ഞു.

"നീ വീണിട്ട് ഏകദേശം പത്തുപതിനഞ്ചു മിനിറ്റ് ആയിക്കാണും. ബോധം പോയതും ഗൗരി നേരെ ഇല്ലത്തേക്ക് ഓടി. ആളുകളെ വിളിക്കാനായിരുന്നു. വഴിയിൽ വച്ച് എന്നെ കണ്ടു.

എന്തോ അപകടമുണ്ടായെന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് അയച്ചു. അവൾ പിന്നെയും മുന്നിലുള്ള ഇല്ലത്തേക്ക് ഓടിപ്പോയി. ഇപ്പോഴേക്കും ആരെയെങ്കിലും കൂട്ടിക്കൊണ്ട് വരാറായിരിക്കും."

ആദിത്യൻ പതുക്കെ എഴുന്നേറ്റിരുന്നു. പത്ത് മിനിറ്റ്! അവൻ ആലോചനയിൽ മുങ്ങി. തനിക്ക് സ്വപ്നത്തിൽ തോന്നിയതും ഏകദേശം അത്രതന്നെ. ആ വിചിത്രദർശനം, ആ അജ്ഞാതമുറി, കണ്ണാടിയിലെ തന്റെ പുതിയ രൂപം—ഇത്രയും കാര്യങ്ങൾ നടന്നത് വെറും ഏതാനും നിമിഷങ്ങൾക്കുള്ളിലാണോ?

അവനുതന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

💬 Comments

View all comments