0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 264.2K

"എന്താ സംഭവിച്ചത്?" നന്ദന ചോദിച്ചു.

അപ്പോൾത്തന്നെ പാർവ്വതി ശ്വാസം വിട്ടു.

"ഞങ്ങൾക്കും മനസ്സിലായില്ല. ആദിയേട്ടൻ ആ വളയിൽ തൊട്ടു. പിന്നെ പെട്ടെന്ന് കണ്ണുകൾ മാറി. അടുത്ത നിമിഷം നിലത്തേക്ക് വീണു."

"ഏത് വള?" നന്ദന നെറ്റിചുളിച്ചു.

മായ ഉടനെ തിരിഞ്ഞു.

"അവിടെ ഉണ്ടായിരുന്നു. ആ സ്വർണ്ണത്തട്ടിൽ..."

അവളുടെ ശബ്ദം പെട്ടെന്ന് നിന്നു.

"അയ്യോ!"

എല്ലാവരുടെയും കണ്ണുകൾ ഒരേസമയം ആ സ്വർണ്ണത്തട്ടിലേക്ക് തിരിഞ്ഞു. തട്ട് അവിടെ തന്നെയുണ്ടായിരുന്നു. പ്രതിമ അവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ അതിന്റെ നടുവിൽ കിടന്നിരുന്ന ആ കറുത്ത വള കാണാനില്ല. ഒരു നിമിഷത്തേക്ക് മുറിയിൽ നിശ്ശബ്ദത പരന്നു.

"എവിടെ പോയി?" പാർവ്വതി ചോദിച്ചു.

"ആരെങ്കിലും എടുത്തോ?" മായ സംശയത്തോടെ ചുറ്റും നോക്കി.

നന്ദന പതുക്കെ തട്ടിനരികിലേക്ക് നടന്നു. അവൾ തട്ട് പരിശോധിച്ചു. ചുറ്റുമുള്ള സ്ഥലം നോക്കി. നിലം പരിശോധിച്ചു. ഒന്നും ഉണ്ടായിരുന്നില്ല. വള അപ്രത്യക്ഷമായിരുന്നു.

ആദിത്യന്റെ ഹൃദയം ഒന്നു പിടഞ്ഞു. ആരും അറിയാതെ അവന്റെ വലതുകൈ അറിയാതെ മുറുകി. അവന്റെ മനസ്സിൽ മാത്രം ഒരു ഭയാനകമായ സംശയം ഉയർന്നു.

വള നഷ്ടപ്പെട്ടിട്ടില്ല. അതിപ്പോൾ... അവന്റെ ഉള്ളിലായിരിക്കാം. തന്റെ വലതുകൈക്കുള്ളിൽ.

അവന് പെട്ടെന്ന് തന്റെ മുത്തച്ഛൻ അച്യുതൻ തിരുമേനി നൽകിയ വെളുത്ത വള ഓർമ്മവന്നു. ഇന്നലെ രാവിലെ സംഭവിച്ച ആ വിചിത്ര കാര്യങ്ങൾ അവൻ ഓർത്തു.

ആ വളയും സാധാരണ ആഭരണമല്ലായിരുന്നു. അപ്പോൾ ഒരു സത്യം പതിയെ അവന്റെ മനസ്സിൽ തെളിഞ്ഞു. അത് ഒരിക്കലും മുത്തച്ഛൻ തിരുമേനി തിരികെ എടുത്തുപോയിട്ടില്ല.

അവൻ കരുതിയതുപോലെ നഷ്ടപ്പെട്ടതുമല്ല. ഇതുവരെ തനിക്ക് മനസ്സിലാകാത്ത മറ്റേതോ രീതിയിൽ അത് തന്നോട് ബന്ധപ്പെട്ട് നിലനിന്നിരുന്നു.

💬 Comments

View all comments