Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
ഇപ്പോൾ ഇതാ രണ്ടാമത്തെ വളയും.
എന്താണ് ഈ വളകൾ? എന്താണ് ഇവയുടെ സ്വഭാവം? എന്തിനാണ് അവ തന്നെ തിരഞ്ഞെടുക്കുന്നത്? ചോദ്യങ്ങൾ മാത്രം. ഉത്തരമില്ല. ഒരു നിമിഷം അവൻ ചെറുമുത്തച്ഛനോട് ചോദിക്കണമോ എന്ന് ആലോചിച്ചു. പിന്നെ ആ ചിന്ത ഉപേക്ഷിച്ചു.
ഇല്ല. ഇപ്പോൾ വേണ്ട. അവനിപ്പോഴും ഇവിടുത്തെ ആളുകളുമായി പൂർണ്ണമായി ഇഴുകിച്ചേർന്നിട്ടില്ല. ചെറുമുത്തച്ഛനെ ബഹുമാനമുണ്ടെങ്കിലും അടുപ്പമില്ല. പകരം രണ്ടുമൂന്നു മാസം കഴിഞ്ഞ് നീലകണ്ഠത്ത് മനയിലേക്ക് മടങ്ങുമ്പോൾ മുത്തച്ഛനോട് തന്നെ ചോദിക്കാമെന്ന് അവൻ തീരുമാനിച്ചു.
അദ്ദേഹത്തിനു അറിയാമായിരിക്കും. ഒരുപക്ഷേ എല്ലാം തന്നെ. ഈ കറുത്ത വളയെക്കുറിച്ചും.
അപ്പോഴേക്കും ഇടുങ്ങിയ വഴിയിലൂടെ ആളുകൾ വേഗത്തിൽ നടക്കുന്നതിന്റെ ശബ്ദം കേട്ടു. ഗൗരിയുടെ ശബ്ദം ആദ്യം മുഴങ്ങി.
"ഇവിടെയാ!"
അതിനുപിന്നാലെ ചെറുമുത്തച്ഛൻ ഹരിഹരൻ തിരുമേനി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ ഒരു നിമിഷം കൊണ്ട് മുഴുവൻ മുറിയും പരിശോധിച്ചു. ശേഷം നേരെ ആദിത്യന്റെ മുന്നിലെത്തി.
"ഉണ്ണീ, എന്തുപറ്റി? ഇപ്പോൾ സുഖമാണോ?"
"സുഖമാണ് ചെറുമുത്തച്ഛാ."
ഹരിഹരൻ അവനെ സൂക്ഷിച്ച് നോക്കി. മുഖത്തോ കണ്ണുകളിലോ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് പരിശോധിക്കുന്നതുപോലെ. ശേഷം ചെറിയൊരു ആശ്വാസനിശ്വാസം വിട്ടു.
"നടക്കാൻ പറ്റുമോ?"
"പറ്റും."
"എങ്കിൽ പുറത്തേക്ക് പോകാം."
ശേഷം അദ്ദേഹം ചുറ്റുമുള്ള കുട്ടികളെ നോക്കി.
"നിങ്ങളുടെ അച്ഛന്മാർ രണ്ടും പുറത്തുനിൽക്കുകയാണ്. ഞാൻ ആരെയും ഇങ്ങോട്ട് കടത്തിയില്ല."
"എന്തുകൊണ്ട്?" മായ ചോദിച്ചു.
ഹരിഹരൻ മൃദുവായി ചിരിച്ചു.
"ഇത് കാരണവന്മാർക്കായി മാത്രം സംരക്ഷിച്ചിരിക്കുന്ന സ്ഥലം ആണ്."
അതിലധികം ഒന്നും പറഞ്ഞില്ല. അവർ എല്ലാവരും ചേർന്ന് തിരിച്ചുനടക്കാൻ തുടങ്ങി. ഇടുങ്ങിയ ഭൂഗർഭപാതയിലൂടെ കടന്നുപോകുമ്പോൾ ഹരിഹരൻ പെട്ടെന്ന് നിന്നു. പിന്നിൽ വന്ന ഗൗരിയെയും പാർവ്വതിയെയും മായയെയും നന്ദനയെയും
💬 Comments
View all comments