0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 305.5K

എത്തിയിരുന്നു.

കുറച്ചുനേരം എവിടെയാണെന്നു മനസ്സിലായില്ല.

ജലസംഭരണി.

ചൂടുപിടിച്ച സിമന്റ്.

ദൂരെയുള്ള വാഹനശബ്ദം.

ഭാവി.

ആദിത്യൻ എഴുന്നേറ്റിരുന്നു.

ചുമരിലെ നിഴൽ നോക്കി സമയം ഉച്ച കഴിഞ്ഞിരിക്കുമെന്ന് മനസ്സിലാക്കി. ഇത്രനേരം തുടർച്ചയായി ഉറങ്ങിയതിൽ മനം അസ്വസ്ഥമായി. ആരെങ്കിലും കണ്ടെത്തിയിരുന്നെങ്കിൽ?

കറുത്ത വള ഉപയോഗിച്ച് ചുറ്റുമുള്ള സാന്നിധ്യങ്ങൾ പരിശോധിച്ചു. മട്ടുപ്പാവിൽ ആരുമില്ല.

ശരീരാവസ്ഥ പരിശോധിച്ചു.

പേശികളിലെ വേദന കൂടുതലും മാറിയിരുന്നു. ഹൃദയം സാധാരണതാളത്തിൽ. വിശപ്പ് വീണ്ടും ഉണ്ടെങ്കിലും ഇന്നലത്തെപ്പോലെ കഠിനമല്ല.

അവൻ വെള്ളക്കുഴലിൽനിന്നു വെള്ളം കുടിച്ചു. മുഖം കഴുകി. മുടി വിരലുകൊണ്ട് ഒതുക്കി.

അനന്തു ഇന്ന് മൂന്നരയ്ക്കാണ് വരിക.

അതിനുമുൻപ് ചെയ്യാനൊന്നുമില്ല.

കെട്ടിടത്തിൽനിന്നു പുറത്തുപോയാൽ തിരിച്ചുവരുമ്പോൾ ശ്രദ്ധിക്കപ്പെടാം. അതുകൊണ്ട് മറവിടത്തിൽ കാത്തിരുന്നു. താഴെയുള്ള നഗരത്തെ നിരീക്ഷിച്ചു. ആളുകൾ വരുകയും പോകുകയും ചെയ്തു. സ്കൂൾവാഹനങ്ങൾ. സാധനങ്ങൾ എത്തിക്കുന്നവർ. ഭക്ഷണപ്പൊതികളുമായി ഇരുചക്രവാഹനങ്ങൾ.

ഓരോ സേവനവും ഒരു യന്ത്രവലയത്തിനകത്താണ് പ്രവർത്തിക്കുന്നതെന്ന് തോന്നി.

മൂന്നരയോടടുത്തപ്പോൾ കുട്ടികളുടെ ശബ്ദം താഴെ കേട്ടു.

കുറച്ചുനേരത്തിനുശേഷം മട്ടുപ്പാവിന്റെ വാതിൽ തുറന്നു.

അനന്തു ഓടിവന്നു.

“മാന്ത്രികാ!”

“ശബ്ദം കുറയ്ക്കൂ.”

“നീ രാത്രി ഇവിടെത്തന്നെ ഉറങ്ങിയോ?”

“അതെ.”

“പേടിയില്ലേ?”

“എന്തിനെ?”

“പ്രേതങ്ങളെ.”

“പ്രേതങ്ങൾ എന്നെ പേടിക്കണം.”

അനന്തു ചിരിച്ചു.

“അമ്മ ചോക്ലേറ്റ് കണ്ടു.”

“എന്തു പറഞ്ഞു?”

“ആന്റി തന്നതാണെന്ന് പറഞ്ഞു.”

“വിശ്വസിച്ചോ?”

“ഇല്ല. പക്ഷേ കൂടുതൽ ചോദിച്ചില്ല.”

അവൻ അടുത്തെത്തി.

“ഇപ്പോൾ എന്നെ ചാടാൻ പഠിപ്പിക്കുമോ?”

“ആദ്യം തെക്കേടത്ത്.”

“എപ്പോഴും ജോലി മാത്രം.”

“നീ സഹായിച്ചാൽ പഠിപ്പിക്കും.”

അവർ താഴേക്കിറങ്ങി. അനന്തുവിന്റെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കി വാതിൽ അടച്ചു.

അനന്തു ഫോൺ എടുത്തു.

“എങ്ങനെയാണ് എഴുതേണ്ടത്?”

ആദിത്യൻ തെക്കേടത്ത് എന്ന പേര് ഇംഗ്ലീഷിൽ പറയാൻ

💬 Comments

View all comments