Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]
പറയും?
സാവിത്രി?
അവർ ഈ പദ്ധതിയെ അംഗീകരിക്കുമോ?
അതോ സ്വന്തം കുടുംബത്തിന്റെ പ്രതികാരം തേടിയെത്തിയ ആദിത്യനിൽനിന്ന് അവർ തന്നെ മാറിനിൽക്കുമോ?
കറുത്ത വള വീണ്ടും മനസ്സിനെ സ്ഥിരപ്പെടുത്തി.
ഇപ്പോൾ അന്തിമവിധി പറയേണ്ടതില്ല.
മാധവൻ നിരപരാധിയാണെങ്കിൽ കൊല്ലേണ്ടതില്ല. പക്ഷെ നീലവള അവന്റെ പക്ഷമെങ്കിൽ അവൻ അപരാധി ആണ്.
താൻ തയ്യാറായിരിക്കണം.
കരുണ ആദ്യവഴിയാകാം.
വിഡ്ഢിത്തമാകരുത്.
അവൻ കണ്ണുകൾ തുറന്നു.
മുന്നോട്ടു നീങ്ങാനൊരുങ്ങിയപ്പോൾ മറ്റൊരു ചിന്ത ഉയർന്നു.
കാലം.
നീലവള പിടിച്ചെടുത്ത് സ്വന്തം കാലത്തേക്കു മടങ്ങാൻ കഴിഞ്ഞാൽ 2026-ലെ ഈ ലോകം മാറാം.
പുതുശ്ശേരി ഇല്ലത്തിന്റെ ആക്രമണം തടഞ്ഞാൽ തെക്കേടത്ത് കുടുംബത്തിന്റെ ഭാവിയും മാറും.
മാധവൻ ജനിക്കാതെ പോകാം.
അവന്റെ മക്കളും.
അപ്പോൾ ഇപ്പോൾ അവരോട് ചെയ്യുന്ന കാര്യങ്ങൾക്ക് എന്ത് അർഥം?
ചരിത്രം മാറിയാൽ അവരുടെ വേദന സംഭവിക്കാത്തതാകുമോ?
മാധവന്റെ മരണം പഴയ യാഥാർഥ്യത്തിൽ മാത്രം ശേഷിക്കുമോ?
അതോ കാലം പുതിയൊരു ശാഖ സൃഷ്ടിച്ച് ഈ ലോകം തുടരുമോ?
ഹരിഹരൻ സമയത്തെക്കുറിച്ച് പൂർണമായി പഠിപ്പിച്ചിരുന്നില്ല.
നീലവളയുടെ നിയമങ്ങൾ അറിയില്ല.
ഒരു മനുഷ്യൻ ഭൂതകാലം മാറ്റുമ്പോൾ ഭാവി മായുമോ?
അല്ലെങ്കിൽ രണ്ടു ഭാവികൾ ഒരേസമയം നിലനിൽക്കുമോ?
ആ ചോദ്യത്തോടെ അനന്തുവിന്റെ മുഖം വീണ്ടും തെളിഞ്ഞു.
പന്തുമായി മട്ടുപ്പാവിലേക്കുവന്ന കുട്ടി.
തന്നെ കള്ളനെന്നു വിളിച്ച കുട്ടി.
വലിയ മാന്ത്രികന് ഇന്റർനെറ്റ് അറിയില്ലെന്ന് പരിഹസിച്ച കുട്ടി.
അവന്റെ ഫോൺ.
ചോക്ലേറ്റ്.
ചാടാൻ പഠിപ്പിക്കാമെന്ന വാക്ക്.
പുതുശ്ശേരി രക്ഷപ്പെട്ടാൽ അനന്തുവിന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയ സാഹചര്യം മാറുമോ?
അവർ വേറെ സ്ഥലത്തേക്കു പോകുമോ ?
അനന്തു ജനിക്കാതെ പോകുമോ ?
അവന്റെ ഓർമ പോലും ലോകത്തിൽനിന്ന് മായുമോ?
💬 Comments
View all comments