Chapter Title : തറവാട് 6 ( അൻസിയ )
??? വണ്ടികൾ തീരെ കുറവായിരുന്നു മൈൻ റോഡില്‍ നിന്നും കുറച്ച് ഉള്ളില്‍ ആയിരുന്നു അവര്‍ നിന്നിരുന്നത് ചാറ്റല്‍ മഴ ഉണ്ടായിരുന്നു അവിടെ അത് വക വെക്കാതെ അവള്‍ പുറത്തേക്ക് ഇറങ്ങി .. ഒരു ബൈക്ക് വരുന്നത് കണ്ട് കൈ കാട്ടി .. നിറുത്തിയ അവരോട് ഇവിടെ മൃഗങ്ങളെ വല്ലതും കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു "" ഇവിടെ നിന്നാല്‍ മാനുകളെയും മറ്റും ആണ് കാണാന്‍ പറ്റുക ,, പിന്നെ ദാ ആ വഴിയേ ഉള്ളിലോട്ട് പോയാല്‍ ആനയെ കാണാം "" അവര്‍ പറഞ്ഞ വഴിയില്‍ നോക്കി "" അങ്ങോട്ടു പോയാല്‍ കുഴപ്പം വല്ലതും ഉണ്ടോ"" എന്ന് ചോദിച്ചു "" ഏയ് ഇവിടെ ഒരു പ്രശ്നവും ഇല്ല" " ഒക്കെ താങ്ക്സ് "" " ഒാ ശരി ___ പിന്നെ വഴി കുറച്ച് മോശം ആണ് ശ്രദ്ധിച്ചു പോണം "" " ശരി ..." വണ്ടിയില്‍ കയറി അങ്ങോട്ട് പോകാന്‍ പറഞ്ഞു അയാള്‍ അവള്‍ പറഞ്ഞ വഴിയിലൂടെ കാറെടുത്തു നിറയെ പുല്ലും കല്ലും നിറഞ്ഞ വഴിയിലൂടെ ഒരു വണ്ടി പോയ അടയാളം ഉണ്ട് അതിലൂടെ മുന്നോട്ടു പോയി മാനുകളും കുരങ്ങുകളും അല്ലാതെ ഒന്നിനെയും കണ്ടില്ല ... "" ഇനിയും പോകണോ മോളെ ?? " പോയി നോക്കാം "" "" ഉം.. " കുറച്ച് കൂടി പോയപ്പോള്‍ അവള്‍ വിചാരിച്ചത് പോലെ തന്നെ ആനകളുടെ ഒരു കൂട്ടം കണ്ടു അവള്‍ അത് പകർത്താനായി പുറത്തിറങ്ങി മഴയുടെ ശക്തി കൂടിയപ്പോൾ അവള്‍ ഒാടി വന്നു വണ്ടിയില്‍ കയറി .... ""
💬 Comments
View all comments