Chapter Title : തറവാട്ടിലെ നിധി 1 [അണലി]
തന്നെകാൾ പത്തുപതിനഞ്ചു വയസ്സ് മൂത്ത ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യ ആവേണ്ടി വന്ന ഇവരോട് എന്നിക്കു എന്തിനാ വിരോധം, അച്ഛനോട് ആയിരുന്നു പുച്ഛം... സാഹചര്യം മുതലെടുത്തു ഇവരെ കെട്ടിയതിനു, കലക്ക വെള്ളത്തിൽ മീൻ പിടിക്കുക എന്നൊക്കെ പറയുന്ന പോലെ...
ഞാൻ അവരെ ഒന്ന് നോക്കി... അച്ഛനെക്കാൾ വെള്ള നിറം, വെള്ള എന്ന് പറഞ്ഞാൽ പോരാ നല്ല തൂവെള്ള പാലിൽ ഒരു നുള്ള് കുങ്കുമം ചേർത്താൽ കിട്ടുന്ന നിറം, പക്ഷെ അവരെ വ്യത്യസ്തയാക്കുന്നത് അവരുടെ കണ്ണിലെ മഹോഗണി തടിയുടെ നിറമുള്ള കൃഷ്ണമണികൾ ആയിരുന്നു...
അമ്മ എന്റെ അടുത്ത് ചൂടായി ഇരിക്കുമ്പോൾ ഒരു കാപ്പി വെല്ലോം ഇട്ടു തരാൻ പറഞ്ഞാൽ, പോയി നിന്റെ അച്ഛന്റെ മറ്റേ പൂച്ച കണ്ണിയോട് ചോദിക്കാൻ പറയുന്നതിന്റെ കാരണം ഇപ്പോൾ ആണ് എനിക്കു മനസ്സിലായത്...
എങ്കിലും അമ്മ ഈ കാര്യം എക്കെ എങ്ങനെ അറിഞ്ഞു എന്നോർത്തു ഞാൻ ചരിച്ചു പോയി, നോക്കി ചിരിക്കുന്നത് കണ്ടിട്ട് ആ സ്ത്രീ തല തിരിച്ചു എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു ഇനി അധിക ദൂരം ഇല്ലാ വീടെത്താറായി എന്ന്, ഞാൻ തല ആട്ടി മറുപടി നൽകി...
ഈ സ്ത്രീയെയും അച്ഛനെയും ഒരുമിച്ചു കണ്ടാൽ അച്ഛനും മകളും ആണെന്ന് ആര് വിചാരിച്ചാലും കുറ്റം പറയാൻ പറ്റില്ലാ... ഇവരുടെ നീണ്ടു നിവർന്നു കിടക്കുന്ന മുടിയിൽ ഒരെണ്ണം പോലും നരച്ചിട്ടില്ലാ, മുടിയുടെ ഏറ്റവും അറ്റതായി ഒരു ചെറിയ കെട്ടു കെട്ടി ഇട്ടിട്ടുണ്ട്... തലയിൽ കുത്തി വെച്ച തുളസി കതിര് വാടിയിട്ടുണ്ട്, കണ്ണ് കറുപ്പ് കരികൊണ്ട് എഴുതിയത് ആ കൃഷ്ണമണി നിറമുമായി യോജിക്കാത്തത് അസുഖപ്രദമായി
💬 Comments
View all comments