Chapter Title : തറവാട്ടിലെ നിധി 1 [അണലി]
എനിക്കു തോന്നി കീഴ്ചുണ്ടിനു താഴെയായി ഇടത്തു വശത്തു ഒരു മറുക്കുണ്ട് ഇവർക്ക്, പിന്നെ കാതിൽ ഒരു ചെറിയ സ്വർണ്ണ കമ്മലും...
ഓറഞ്ച് നിറമുള്ള ഒരു ബ്ലൗസ്സും മങ്ങിയ വെള്ള സാരിയും ആണ് വേഷം, ബ്ലൗസ്സ് തീരുന്നിടത്തു നിന്ന് സാരിയുടെ അരകെട്ടു തുടങ്ങുന്നതിനു ഇടയിൽ ഒരു അര ഇഞ്ചോളം മാത്രം അവരുടെ വയറു കാണാം, സാരിയേക്കാൾ വെളുപ്പ് അവരുടെ വയറിനു ആണെന്ന് തോന്നും... അവിടെ നിന്നും ഞാൻ നോട്ടം അവരുടെ കൈയിലേക്ക് മാറ്റി, തൊലിക്കു ഉള്ളിലൂടെ ചെറുതായി പച്ച നിറത്തിൽ നരമ്പുകൾ കാണാം,
ഇറുഗി ഇരിക്കുന്ന ബ്ലൗസ്സിന്റെ കൈ തീരുന്നിടത്തു അവരുടെ കൈ ചുമന്നു കിടക്കുന്നു, അവർ ഇടത്തു കൈയിൽ ഒരു തുവാല ചുരുട്ടി പിടിച്ചിട്ടുണ്ട്... ആവിശ്യത്തിനു വണ്ണവും വട്ട മുഖവും സൗന്ദര്യവുമുള്ള ഈ സ്ത്രീയെ ഒരു അവസരം കിട്ടിയപ്പോൾ വിവാഹം കഴിച്ചത്തിനു അച്ഛനെ കുറ്റം പറയാൻ പറ്റില്ലല്ലോ എന്നൊരു നിമിഷം എനിക്കു തോന്നി...
ഇനി ഇങ്ങനെ ഒരു സ്ത്രീയെ വിവാഹം കഴിക്കാനാണോ ഇയാൾ എന്റെ അമ്മയെ കളഞ്ഞതു എന്ന തോന്നൽ എന്റെ ഉള്ളിൽ എന്തെനില്ലാത്ത ഒരു കോപം ജൊലിപ്പിച്ചു...
കാറു മെല്ലെ ഇടത്തോട്ടു തിരിഞ്ഞു പാടത്തിനു കുറുകെ കിടക്കുന്ന ഒരു വഴിയിലേക്ക് പ്രവേശിച്ചു, കുറച്ചു ദൂരം നീങ്ങിയപ്പോൾ പാടം തീർന്ന് തെങ്ങിൻ തോപ്പ് തുടങ്ങി...
വഴി പതുക്കെ ചെറുതായി ഒരു കവാടത്തിലൂടെ വണ്ടി നീങ്ങി, അതിന്റെ ചെങ്കൽ തൂണിൽ പായൽ പിടിച്ചു കിടക്കുന്ന ഒരു ഫലകത്തിലെ എഴുത്ത് ഞാൻ വായിച്ചു, ചിറ്റില്ലം... എന്റെ ശരീരത്തെ പേടിയാണോ ആകാംഷയാണോ ജിജ്ഞാസയാണോ എന്നൊന്നും മനസിലാവാത്ത ഒരു വികാരം കീഴടക്കി... എന്റെ
💬 Comments
View all comments