Chapter Title : തറവാട്ടിലെ നിധി 1 [അണലി]
ഉള്ളം കാൽ മുതൽ നെറുകം തലവരെ ഒരു തരിപ്പു തോന്നി...
കവാടവും താണ്ടി വണ്ടി മുന്നോട്ടു നീങ്ങി, വഴിയുടെ ഇരു സൈഡിലായും വർഷങ്ങൾ കുറേ പഴക്കമുള്ള മാവുകളും,നെല്ലിയും,പ്ലാവും എല്ലാം ഞാൻ നോക്കി ഇരുന്നു... എന്റെ നെഞ്ചിടുപ്പ് കൂടുന്നത് പോലെ തോന്നി, കണ്ണുകൾ മങ്ങുന്നു... ഞാൻ മെല്ലെ ഒന്ന് ശ്വാസം പിടിച്ചു വിട്ടു, അത് കണ്ടിട്ടാവും അടുത്ത് ഇരുന്ന സ്ത്രീ അവരുടെ കൈ എന്റെ കൈകൾക്ക് മുകളിൽ വെച്ച് പേടിക്കേണ്ട എന്ന് പറഞ്ഞത്... അവരുടെ കൈ ഒരൽപ്പം വെയർത്തു നനഞ്ഞു ഇരിപ്പുണ്ടായിരുന്നു, എങ്കിലും അവരുടെ ഉള്ളം കൈയിലെ ചൂട് എന്നിക്കൊരു ആശ്വാസമായി എന്ന് തന്നെ പറയാം...
വണ്ടി ഒരു വളവു കൂടെ മറികടന്നപ്പോൾ ദൂരെ നിന്നും ചിറ്റില്ലം തറവാട് കണ്ടു തുടങ്ങി, അമ്മ പറഞ്ഞു തന്നത് വെച്ച് എന്റെ മനസ്സിൽ തറവാടിന്റെ ഒരു രൂപം ഉണ്ടായിരുന്നു എന്നാൽ ഞാൻ മനസ്സിൽ കരുതിയതിലും വളരെ വലുതാണ് ചിറ്റില്ലം തറവാട്...
വണ്ടി വന്നു വീടിനു മുന്നിൽ നിന്നു... വീടിനു മുൻപിൽ വലത്തു ഭാഗത്തു ഒരു പശുത്തൊഴുത്ത് ഉണ്ട്, അവിടെ ഒരു പശുവും അതിന്റെ കാലിനു ഇടയിലായി ഒരു കന്നുകുട്ടിയും നിൽക്കുന്നത് ഞാൻ നോക്കി, തൊഴുത്തിന് അരികിലായി വലിയ ഒരു മരത്തിന്റെ പകുതിയോളം വരെ കച്ചി കുന്നു കൂട്ടി വെച്ചിരിക്കുന്നു...
വല്യ മുറ്റത്തിന്റെ അറ്റത്തായി ഉണക്കാൻ വെച്ചേക്കുന്ന പുഴുങ്ങിയ നെല്ല് ഒരു ഓല പരമ്പിൽ നിരത്തി ഇട്ടിരിക്കുന്നത് കാണാം... നടു മുറ്റത്തു ഒരു തുളസി തറയും അതിൽ നിന്നും കല്ലുകൾ നിരത്തിയ ഒരു വഴി നേരെ പടിപ്പുരയില്ലേക്കും നീണ്ടു നിന്നു...
പടിപ്പുര ഞങ്ങൾ
💬 Comments
View all comments