Chapter Title : തറവാട്ടിലെ നിധി 1 [അണലി]
കാറിനു വന്ന വഴിയിൽ നിന്നും അല്പം ഇടത്തോട്ടു മാറിയാണ് അതിനു മുകളിലായി ഒരു ചെറിയ മുറിയുണ്ട്, അവിടെ പണ്ട് തോട്ടക്കാരൻ വാസുവായിരുന്നു അമ്മ പറഞ്ഞ കഥകളിൽ താമസിച്ചിരുന്നത്...
വീടിന്റെ മുറ്റത്തായി ഒരു സുന്ദരി പെൺകൊച്ചു നിന്ന് മുറ്റം അടിക്കുന്നു, വണ്ടി വന്ന് നിന്നപ്പോൾ കൈയിൽ ഇരിക്കുന്ന ചൂൽ അവൾക്കു പുറകിയായി മറച്ചു പിടിച്ചു... വെള്ള പാവാടയും ബ്ലൗസ്സും അതിനു മേലെ കൂടെയൊരു ചുവന്ന ഹാൽഫ് സാരിയുമാണ് അവളുടെ വേഷം, കാലിൽ ആണേൽ റബ്ബർ ചെരുപ്പും, അച്ഛന്റെ വീട്ടിൽ പലരുടെയും മനസ്സ് കറുത്തിട്ടാണെങ്കിലും എല്ലാവർക്കും നല്ല തൊലി നിറമാണെന്ന് അമ്മ പറയാറുള്ളത് ഞാൻ ഓർത്തു...
ഈ പെണ്ണിനും എന്തൊരു നിറം ആണ്, ഹാൽഫ് സാരിയുടെ തുമ്പ് അരക്ക് ചുറ്റും വട്ടം എടുത്തു കുറ്റി നിൽക്കുന്ന അവളെ നോക്കി ഇരുന്ന എന്റെ തോളിൽ അരികിലിരുന്ന സ്ത്രീ കൊട്ടിയപ്പോൾ ആണ് എനിക്ക് സ്ഥലകാല ബോധം വന്നത്. ഞാൻ കാറിന്റെ ഡോർ തുറന്നപ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു... ഞാൻ പുറത്തിറങ്ങി കാറിന്റെ പുറകിൽ നിന്നും എന്റെ പെട്ടി എടുത്ത് കൈയിൽ പിടിച്ചു, വണ്ടിയിൽ നിന്നും ഇറങ്ങിയ അച്ഛൻ എന്നോട് പുറകെ വരാൻ കൈ കാട്ടി മുന്നോട്ടു നടന്നു...
‘’ഇതെന്താ മുരളിയേട്ടാ ഇത്ര വൈകിയേ...“
തിണ്ണ പടിയിൽ നിന്ന് ഒരു സ്ത്രീ അച്ഛന് നേരെ വെള്ളം നിറച്ച ഒരു കിണ്ടി നീട്ടി ചോദിച്ചു...
“ദൂരം ചില്ലറയാണോ ശോഭനേ... വണ്ടി ഓടി തീരണ്ടേ...”
കൈയിൽ നിന്നും കിണ്ടി വാങ്ങുന്നതിനിടയിൽ അച്ഛൻ പറഞ്ഞു...
“അല്ലേലും ഇവൾക്കു കൊച്ചിയെവിടെയാ എന്ന് വെല്ലോം അറിയാവോ വല്യളിയാ... പയ്യന്നൂർ കഴിഞ്ഞാൽ അടുത്ത
💬 Comments
View all comments