0%

Chapter Title : തറവാട്ടിലെ നിധി 1 [അണലി]

Author : അണലി Read All Parts 22K

സ്റ്റോപ്പ്‌ കൊച്ചി ആണെന്നാ ഇവളുടെ വിചാരം...”

എനിക്കു പുറകിലായി വന്ന ബാലൻ കൊച്ചച്ചൻ പറഞ്ഞപ്പോൾ ആ സ്ത്രീയുടെ മുഖം ഇരുണ്ടു... അപ്പോൾ ഈ സ്ത്രീ ആണ് ശോഭന ചിറ്റ, കാഴ്ച്ചക്ക് ശോഭനം ആണെങ്കിലും ഈ ചിറ്റ ഒരു ചീറ്റ പുലി ആണെന്ന് അമ്മ പറഞ്ഞ് എനിക്കറിയാമായിരുന്നു... നീല ബ്ലൗസ്സും വെള്ള സാരിയും ആണ് വേഷം,

നെറ്റിയിൽ വട്ടത്തിൽ ഒരു ചുമ്മപ്പു പൊട്ടും കാതിൽ സ്വർണ്ണത്തിന്റെ നാത്തു കമ്മലും... അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പക്ഷെ ഞാൻ അത് ശ്രദ്ധിക്കാത്തത് പോലെ നോട്ടം മാറ്റി, ഒരിക്കൽ പോലും ഓർമ്മ വെച്ചതിൽ പിന്നെ കണ്ടിട്ടില്ലാത്ത ഇവരോട് എന്നിക്കു അമ്മയുടെ കഥകളിൽ നിന്നും ഉടലെടുത്ത വെറുപ്പ് ആയിരുന്നു...

“മുരളിയേട്ടന്റെ ഛായയാലെ ശ്രീക്കു... അത് ഏതായാലും നന്നായി..”

ശോഭന ചിറ്റ ഒരു ചിരിയോടെ പറഞ്ഞപ്പോൾ ആ വാചകത്തിന്റെ മുൾ മൊന എന്റെ ഹൃദയത്തിൽ കൊണ്ടു... ഇതൊക്കെ എത്രനാൾ എന്റെ അമ്മ സഹിച്ചു കാണും എന്ന് ഞാൻ ഓർത്തു... അച്ഛൻ എന്റെ കൈയിൽ നൽകിയ കിണ്ടിയിൽ നിന്നും കാലുകൾ കഴുക്കി ഞാൻ ആ പടി ചവുട്ടി കയറി, വെറും 2 വയസ്സ് പ്രായം ഉള്ളപ്പോൾ അമ്മയുടെ എളിയിൽ ഇരുന്നു ഇറങ്ങിയ ചിറ്റില്ലത്തിന്റെ പടി നീണ്ട 18 വർഷത്തിന് ശേഷം ഞാൻ വീണ്ടും കയറുന്നു...

ഇതൊക്കെ അമ്മ കാണുന്നുണ്ടാവുമോ എന്ന് ഞാൻ ഓർത്തു, അങ്ങനെയെങ്കിൽ എന്നെക്കാൾ അസ്വസ്ഥത അമ്മക്ക് ആവും ഇപ്പോൾ... വീടിന്റെ വരാന്തക്കു ചുറ്റും തടികൊണ്ട് പണിത ചാരു ബെഞ്ചുകൾ ഉണ്ടായിരുന്നു, അതിന്റെ ഒരറ്റതായി ഒരു കൊച്ചു പെൺകുട്ടി ഇരുന്നു പുസ്തകം വായിക്കുന്നു,

💬 Comments

View all comments