0%

Chapter Title : തറവാട്ടിലെ നിധി 1 [അണലി]

Author : അണലി Read All Parts 22K

എന്റെ മുഖത്തേക്ക് അവൾ ഒന്ന് നോക്കി മറുപടിയായി ഞാൻ ഒരു ചിരി തിരിച്ചു നൽകി, അവൾ മുൻ വാതിലിലേക്ക് നോക്കി ചാടി എഴുനേറ്റു, അത് കണ്ട് ഞാനും മുൻ വാതിലിലേക്ക് നോക്കി... കട്ടിള പടിയിൽ ഊന്നി ഒരു ചെറിയ രൂപം പ്രിത്യക്ഷപെട്ടു, അവർക്കു പരിചയപ്പെടുത്തൽ ഒന്നും ആവിശ്യമില്ല... ചിറ്റില്ലത്തിലെ ചുടല യക്ഷി, എന്റെ അച്ഛമ്മ....

വെളുത്ത ബ്ലൗസ്സും വെള്ളയിൽ സ്വർണ്ണ കസവുള്ള മുണ്ടും ആണ് വേഷം, നരച്ചു വെളുത്ത മുടി ചുരുട്ടി തലയിൽ കെട്ടി വെച്ചിരിക്കുന്നു, മൂക്കിൽ സ്വർണ്ണത്തിന്റെ മൂക്കുത്തി, കാതുകളിലെ കമ്മലിന്റെ ഭാരം കാരണം ചെവി ഒരൽപ്പം താഴെക്കു തൂങ്ങിയിട്ടുണ്ട്, കഴുത്തിൽ വല്യൊരു സ്വർണ്ണമാല... വലുതെന്നു പറഞ്ഞാൽ എന്റെ ചെറു വിരലിന്റെ വണ്ണം വരും അതിനെന്നു തോന്നി, അതിന്റെ ഭാരം കൊണ്ടാണോ അച്ഛമ്മ ഒരൽപ്പം മുൻപ്പോട്ടു വളഞ്ഞു പോയത്‌ എന്ന് എനിക്കു തോന്നി...

അച്ഛമ്മ കൈ നീട്ടി വിളിച്ചപ്പോൾ അടുത്തേക്ക് ചെല്ലാൻ അച്ഛൻ എന്റെ തൊളിൽ തട്ടി ആംഗ്യം കാണിച്ചു...

ഞാൻ അടുത്ത് ചെന്നപ്പോൾ എന്റെ കവിളിൽ കൈവെച്ചു അച്ഛമ്മ പറഞ്ഞു,

“ഇവനെ അല്ലേ ഇത്രയും നാൾ നമ്മളെ ഒന്നും കാണിക്കാതെ അവൾ ഒളിപ്പിച്ചു വെച്ചു വളർത്തിയത്, ഞാൻ ഒന്ന് കണ്ണ് നിറച്ചു കാണട്ടെ എന്റെ കുട്ടിയെ...”

എന്റെ മനസ്സിൽ കിളവിയെ ഒറ്റ തൊഴിക്കു ഫുട്ബോൾ പോലെ അടിച്ചു മച്ചും പുറത്തു കേറ്റാനുള്ള കോപം ഉണ്ടായിരുന്നു എന്നാലും അതൊന്നും പുറത്തു കാണിക്കാതെ ഞാൻ നിന്നു...

“ഇനി കൊച്ചുമോൻ കൂടെ തന്നെ ഉണ്ടെല്ലോ, അമ്മക്ക് കണ്ണ് നിറച്ചു കാണാൻ...”

അച്ഛമ്മയുടെ പുറകെ വന്ന സ്ത്രീയാണ് അത് പറഞ്ഞത്,

💬 Comments

View all comments