0%

Chapter Title : തറവാട്ടിലെ നിധി 1 [അണലി]

Author : അണലി Read All Parts 22K

ഈ സ്ത്രീ ആയിരിക്കും സന്ധ്യ വല്ല്യമ്മ എന്ന കഥാപാത്രം എന്ന് എനിക്കു തോന്നി, അച്ഛന്റെ മൂത്ത പെങ്ങൾ ആണ് കക്ഷി... അമ്മ ഇവരെ നരകംകലക്കി എന്നായിരുന്നു വിളിച്ചിരുന്നത്, സന്ധ്യ വല്ല്യമ്മയുടെയും മുടിയെല്ലാം തന്നെ നരച്ചിരുന്നു...

“അമ്മു... കൊച്ചേ നീ ചെറിയച്ഛനെ കൊണ്ടുപോയി മുകളിൽ മുരളിയുടെ മുറിയുടെ അടുത്തുള്ള മുറി കാണിച്ചു കൊടുക്ക്‌...“

സന്ധ്യ വല്ല്യമ്മ ബെഞ്ചിൽ ഇരുന്നു പഠിക്കുന്ന കൊച്ചിനെ നോക്കി പറഞ്ഞു...

”അമ്മമ്മേ... ഞാൻ പടിക്കുന്നത് കണ്ടില്ലേ, മീനാക്ഷി ചേച്ചിയോട് പറയുമോ മുറി കാണിച്ചു കൊടുക്കാൻ....“

അവൾ അത് പറഞ്ഞു നീരസം പ്രകടിപ്പിചെങ്കിലും വല്ല്യമ്മയുടെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ എഴുന്നേറ്റു അകത്തേക്ക് നീങ്ങി... ഞാനും അച്ഛമ്മയുടെയും, വല്ല്യമ്മയുടെയും അരികിലൂടെ ആ പടിവാതില്ലിനുള്ളിൽ കടന്നു... ചെറിയൊരു നട പാതക്കു ഇരു വശവും കെട്ടി ഉയർത്തിയ വലിയ രണ്ടു ഇരുപ്പടം, ഇടത്തു വശത്തുള്ള ഇരുപടത്തിൽ ഒരു പായും അതിൽ ഒരു വീണയും കണ്ടു...

ഞാൻ മുന്നോട്ടു ആ കൊച്ചു കുട്ടിയുടെ പുറകെ നീങ്ങി, മുന്നിലായി ഒരു നാലുകെട്ടും അതിൽ കാൽമുട്ടോളം ഉയരത്തിൽ വെള്ളവും ഉണ്ട്... ഒന്ന് രണ്ട് ആമ്പൽ മൊട്ടുകൾ അതിൽ വിടരാറായി നിൽപ്പുണ്ട്, നാലുകെട്ടിന്റെ അതിരിലൂടെ നടന്ന് ഞങ്ങൾ മുന്നിൽ കണ്ട ഒരു വാതിലിനു ഉള്ളിൽ ചെന്നു... അതൊരു ചെറിയ മുറിയായിരുന്നു അതിന്റെ ഒരു വശത്തു ഒരു മേശയിൽ പഴയൊരു ലാൻഡ് ഫോണും മറു വശത്തു തടികൊണ്ട് നിർമ്മിച്ച ഒരു കോവണിയുമായിരുന്നു...

അമ്മു ആ കോവണി കേറി മുന്നോട്ടു നീങ്ങി, ഞാനും പുറകെ... മുകളിൽ ചെന്നിട്ടു താഴേക്കു നോക്കുമ്പോൾ നാലുകെട്ടിലെ വെള്ളം തടികൾ കൊണ്ടുള്ള അഴികൾക്ക് ഇടയിലൂടെ

💬 Comments

View all comments