0%

Chapter Title : തറവാട്ടിലെ നിധി 1 [അണലി]

Author : അണലി Read All Parts 22K

കാണാം...

നടത്തം നിർത്തി എന്നെ തിരിഞ്ഞു നോക്കിയ അമ്മുവിനോട് ഞാൻ ചോദിച്ചു...

“മോൾ ഏതു ക്ലാസ്സിലാ പഠിക്കുന്നത് എന്ന് ചോദിച്ചു...”

“അത് അറിഞ്ഞിട്ടു ഇയാൾക്ക് ഇപ്പോൾ എന്തിനാ... കാഴ്ച്ച കണ്ടു നിൽക്കാതെ ഒന്ന് വേഗം വരാമോ... ”

അവളുടെ ആ ചോദ്യത്തിൽ ഞാൻ ആകെ ചമ്മി ചമ്മന്തിയായി പോയി...

അവൾ നടന്നു ചെന്ന് ഒരു മുറിയുടെ മുന്നിൽ നിന്നു, അതിന്റെ കതകുകൾ അവൾ തുറന്നപ്പോൾ ഇടവഴിയില്ലേക്കു പകൽ വെളിച്ചം വന്ന് വീണു... ഞാൻ അതിൽ പ്രവേശിച്ചു, ഒരു ചെറിയ മുറി...

ഇത്ര വല്യ തറവാട്ടിൽ കുറച്ചു കൂടെ വലുപ്പത്തിൽ മുറി ഉണ്ടാക്കിയില്ലല്ലോ എന്ന് ഞാൻ ഓർത്തു, ഡോറിന് നേരെ എതിരുള്ള ഭിത്തിയിൽ ഒരു ഇളം നീല ജനാലയുണ്ട് അതിന്റെ പാളികൾ തുറന്നു കിടന്നു...

അതിനു താഴെയായി ഒരു കയർ കട്ടിലും അതിൽ ഒരു മെത്തയും, അതിന്റെ എതിർ വശത്തായി ഒരു തടി മേശ... ഞാൻ ആ മേശയിൽ എന്റെ പെട്ടി വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ അമ്മു വാതിൽക്കൽ തന്നെ നിൽപ്പുണ്ട്...

“അതേ കുറച്ചു വെള്ളം കിട്ടുമോ...”

ഞാൻ അവളോടു മെല്ലെ ചോദിച്ചു...

“ഞാൻ പഠിക്കാതെ ഇയാൾക്ക് വെള്ളോം എടുത്തു തന്ന് നടന്നാൽ മീര ചേച്ചി വന്ന് ചോദ്യം ചോദിക്കുമ്പോൾ ഇയാൾടെ ചെവിയല്ലല്ലോ എന്റെ ചെവിയല്ലേ തിരുമ്മി പൊന്നാകുന്നെ, തന്നെ പോയി എടുത്തു കുടിച്ചാൽ മതി...”

അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി, അടക്കാ കുരുവിന്റെ അത്രയുമേ ഉള്ളു ആൾ എന്നിട്ടാണ് പമ്പ നദിയുടെ അത്ര ഉള്ള നാക്ക് അപ്പോൾ ഇതാണ് അമ്മ പറഞ്ഞ ചിറ്റില്ലം തറവാട്ടിലെ

💬 Comments

View all comments