0%

Chapter Title : തറവാട്ടിലെ നിധി 11 [അണലി]

Author : അണലി Read All Parts 19.9K

മുറിഞ്ഞിരുന്നു... എങ്ങനെ എങ്കിലും പെട്ടന്ന് വീട് എത്തണമെന്ന ചിന്തയായിരുന്നു എനിക്കു മുഴുവൻ... യാത്ര തുടങ്ങിയപ്പോളുള്ള ആവേശവും ആകാംഷയും ഉഷാമ്മയിലും കെട്ടടങ്ങി എന്നെനിക്ക് മനസ്സിലായി... പാതിരാത്രിയോടെയാണ് ഞങ്ങൾ ടൗണിൽ വന്നെത്തിയത്, അതുകൊണ്ട് തന്നെ പുലർച്ചെ വരെ സ്റ്റാൻഡിൽ തന്നെ ഇരുന്നു.... അവിടെ നിന്നും ഞങ്ങളുടെ ഗ്രാമത്തിലൂടെ പോകുന്ന ഒരു ബസ്സ് എട്ടു മണിയോടെ എത്തി... അതിൽ നിന്നും ഇറങ്ങി ഒരു ഓട്ടോ വിളിച്ച് നേരെ തറവാട്ടിലേക്കു നീങ്ങി.... ഓട്ടോയിൽ ഇരുന്ന് പുറത്തേക്ക് നോക്കി എന്തോ ചിന്തിച്ചിരിക്കുന്ന ഉഷാമ്മയെ ഞാൻ തോണ്ടി വിളിച്ച് എന്താ എന്ന് ആംഗ്യം കാണിച്ചു, ഒന്നുമില്ലാ എന്ന ആംഗ്യമാണ് തിരിക്കെ കിട്ടിയതെങ്കിലും ഉഷാമ്മയുടെ മനസ്സ് കാടുകയറുന്നത് എനിക്ക് മനസ്സിലായി... കുറേ ദിവസം കൂടി തിരിച്ചു തറവാട്ടിൽ പോകുന്നത് ഓർത്തു ആണോ.... അതോ... എന്റെ കൂടെ നടന്ന കാര്യങ്ങൾ ഓർത്താണോ... അതൊക്കെ ഒരു അബദ്ധമായി ഉഷാമ്മക്ക് തോനുന്നുണ്ടാവുമോ... അങ്ങനെ ആവല്ലേ എന്ന് ഞാൻ ആശിച്ചു....
ഓട്ടോ പടിക്കെട്ടിന്റെ മുന്നിൽ നിന്നു... ഓട്ടോ കാശും കൊടുത്ത്, പെട്ടിയുമെടുത്ത് ഞാൻ ഉഷാമ്മയുടെ പുറകെ നടന്നു... ഉമ്മറത്തു നിന്നും രാജൻ വല്യച്ഛന്നും, സന്ധ്യാ വല്യമ്മയും ഞങ്ങളെ കണ്ടപ്പോൾ മുറ്റത്തേക്ക് ഇറങ്ങി... സന്ധ്യാ വല്യമ്മ ഞങ്ങളുടെ പുറകെ അച്ഛൻ വരുന്നുണ്ടോ എന്ന് എത്തി വലിഞ്ഞു നോക്കുന്നുണ്ടായിരുന്നു... യാത്ര വിവരങ്ങൾ ഉഷാമ്മ പറയാൻ തുടങ്ങിയപ്പോൾ ഞാൻ നേരെ മുറിയിലേക്ക് നടന്നു... കോണി പടി കയറുമ്പോൾ അടുക്കളയുടെ വശത്തു നിന്നും മീരയുടെ ഒരു നോട്ടം എന്നിൽ പതിഞ്ഞത് പോലെ തോന്നി... അത് ഗൗനിക്കാതെ ഞാൻ മുകളിലേക്കു വെച്ചു പിടിച്ചു... എന്റെ മനസ്സിൽ നീറികൊണ്ടിരുന്ന മീര എന്ന

💬 Comments

View all comments