0%

Chapter Title : തറവാട്ടിലെ നിധി 11 [അണലി]

Author : അണലി Read All Parts 19.9K

ഓർമ്മയുടെ മുകളിൽ പെരട്ടിയ ഒരു മരുന്നാണ് ഉഷാമ്മ ഇപ്പോൾ എന്ന് തോന്നി... അനു നിമിഷം മീരയെ പറ്റി തന്നെ ചിന്തിച്ചു കൊണ്ടിരുന്ന ഞാൻ അവളെ സൗകര്യപൂർവ്വം ഇപ്പോൾ മറക്കാൻ ശ്രമിക്കുന്നു...
ഷീണം മാറ്റാനായി പുഴയിലൊന്ന് പോയി കുളിക്കാമെന്ന് നിശ്ചയിച്ചിരുന്നു... അതു കൊണ്ടു അത്യാവിശ്യം അലക്കാനുള്ള കുറച്ചു തുണികളൊരു മുണ്ടിൽ പൊതിഞ്ഞു കെട്ടി, തോർത്തും, സോപ്പുമെടുത്തു ഞാൻ കുളികടവ് ലക്ഷ്യമാക്കി ഇറങ്ങി... നാലുകെട്ടിന്റെ അരികിൽ നിന്ന ശോഭന ചിറ്റ എന്നെ ഒന്ന് നോക്കി....

“യാത്ര എങ്ങനെയുണ്ടാരുന്നു ശ്രീ....”

അവരെന്നോട് തിരക്കി...

“പോയ കാര്യം നടന്നില്ല...”

“അറിഞ്ഞു.... കഷ്ട്ടം... ഈ മുരിളിയേട്ടൻ എവിടെ പോയതാണോ എന്റെ കൃഷ്ണാ...”

അതിനു മറുപടി പറയാതെ ഞാൻ മുന്നോട്ടു നടന്നു.... അടുക്കളയോട് ചേർന്ന മുറിയിൽ ലളിത ചേച്ചിയും, മീരയും ഇരിപ്പുണ്ടായിരുന്നു എങ്കിലും ഞാനാ വശത്തേക്ക് മുഖം കൊടുത്തില്ല...
കുളത്തിന്റെ അരികിലായി ഒരു പടിയിലിരുന്നു കാലുകൾ ഞാൻ വള്ളത്തിലേക്ക് നീട്ടി... നല്ലൊരു സുഖം തോന്നി... തുണികൾ പുറത്തു എടുത്തിട്ടു ഞാൻ ഉരച്ചു കഴുകാൻ തുടങ്ങി... കുളകടവിന് മുകളിൽ നിന്നുമാരോ നടന്നു വരുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ മുഖമുയർത്തി നോക്കി...

“തുണി വെല്ലോം തിരുമ്മാനുണ്ടേൽ അവിടെ വെച്ചോ... ഇനി ആണുങ്ങൾ തുണി തിരുമ്മിയെന്ന് പറഞ്ഞു ഭൂമി ഇടിഞ്ഞു വീഴണ്ടാ...”

കുളിക്കടവിനു മുകളിലായി പ്രത്യക്ഷപ്പെടുക്കൊണ്ട് മീര തിരക്കി... കടും പച്ച നിറത്തിലുള്ള ബ്ലൗസ്സും, കറുപ്പ് നിറത്തിലുള്ള പാവാടയുമായിരുന്നു അവളുടെ വേഷം... കണ്ണുകൾ ചെറുതായി മക്ഷികൊണ്ട് എഴുതിയിട്ടുണ്ടോ എന്ന് തീർച്ച പെടുത്താൻ പറ്റില്ലാ.... പുരികങ്ങൾക്ക് ഇടയിലായി കൺമക്ഷി കൊണ്ട് കുത്തിയ ചെറിയൊരു പൊട്ടുണ്ട്.... ബ്ലൗസ്സിന്റെ മുറുഗിയ കൈകൾ അവളുടെ വെളുത്ത

💬 Comments

View all comments