0%

Chapter Title : തറവാട്ടിലെ നിധി 11 [അണലി]

Author : അണലി Read All Parts 19.9K

കൈകളെ ചുമപ്പിച്ചിരുന്നു... അവളെ ഒരു നിമിഷം നോക്കിയപ്പോൾ തന്നെ എന്റെ കിളി പറന്നു... പക്ഷെയാ സന്തോഷവും, പ്രണയവുമെല്ലാം ഞാൻ ഉള്ളിൽ ചവിട്ടി പിടിച്ച് മുഖത്ത് കോപം വരുത്തി...

“എന്റെ തുണി തിരുമ്മാൻ എനിക്കറിയാം... ഇയാളുടെ സഹായമൊന്നും വേണ്ടാ...”

ഞാൻ തിരിച്ചു തുണിയിലേക്ക് കണ്ണു മാറ്റി, അതിനെ കല്ലിലിട്ടു ഉരക്കുന്നതിനു ഇടയിൽ ശബ്ദം കടുപ്പിച്ചു പറഞ്ഞു...

“ഒരു സഹായം ചേയ്യാമെന്നോർത്ത് ചോദിച്ച എന്നെ പറഞ്ഞാൽ മതിയെല്ലോ... ഇയാള് അലക്കുവോ, പുഴുങ്ങി തിന്നുവോ എന്താന് വെച്ചാൽ ചേയ്...”

അത്രയും പറഞ്ഞിട്ട് എന്റെ മറുപടിയും കാത്ത് അവൾ കൈ കെട്ടി നിന്നു... ഞാൻ മറുപടി പറയാൻ പോയിട്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പണിയിൽ മുഴുകി നിൽക്കുന്നത് കണ്ടപ്പോൾ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടവൾ തിരിഞ്ഞു നടന്നു....
തുണി അലക്കി കഴിഞ്ഞ് നല്ലതുപോലെ ഒന്ന് മുങ്ങി കുളിച്ചാണ് ഞാൻ കയറിയത്... തിരിച്ചു വരുന്ന വഴിയിൽ തന്നെ കണ്ട അഴയിൽ തുണി വിരിച്ചിട്ടു ഞാൻ മുറിയിലേക്ക് പോയി... കുറേ നേരമൊരു പുഷ്തകം കൈയിൽ എടുത്തു ഇരുന്നു... മനസ്സിൽ മുഴുവൻ ഓരോരോ ചിന്തകൾ ആയതുകൊണ്ട് വായന മാത്രം നടന്നില്ല....
ചിന്തകളിലിടക്ക് മീനാക്ഷിയുടെ ഗർഭവും കയറി വന്നു... അതിനെ കുറിച്ച് ആരോട് ചോദിക്കുമെന്നതാണ് പ്രശനം... മീരയോട് അത് ചോദിക്കാനായി പോലും തല്കാലം സംസാരം വേണ്ടെന്ന് ഞാൻ ഉറപ്പിച്ചു... മീനാക്ഷിയോട് തന്നെ അവസരം കിട്ടുമ്പോൾ ചോദിക്കാം... ഇനി അതിനെ കുറിച്ച് പറയാനാണോ മീര വന്നതെന്ന് അറിയില്ലല്ലോ... ആവും... അല്ലാതെ ഞാൻ തുണി തിരുമ്മുന്നത് കണ്ടിട്ടുള്ള വിഷമം ഒന്നുമല്ലല്ലോ... അവളുടെ ആവിശ്യങ്ങൾക്ക് മാത്രം ഞാൻ വേണം... ഇനി

💬 Comments

View all comments