0%

Chapter Title : തറവാട്ടിലെ നിധി 11 [അണലി]

Author : അണലി Read All Parts 19.9K

അത് നടപ്പില്ല... നമ്മളെ വേണ്ടാത്തോരെ നമ്മക്കും വേണ്ടാ... അല്ല പിന്നെ....
രാത്രി അത്താഴം കഴിക്കാൻ ഇറങ്ങി ചെന്നപ്പോളും ഞാൻ മീരക്ക് മുഖം കൊടുത്തില്ല... അച്ഛമ്മ നിർത്താതെ അച്ഛന്റെ കാര്യം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അത്താഴത്തിന്റെ സമയം മുഴുവൻ... കറികളുടെ കൂടെ കപ്പരയ്ക്കാ കറി കണ്ടപ്പോൾ അത് മീര വെച്ചത് ആവുമെന്ന് എന്നിക്ക് ഉറപ്പായിരുന്നു... അതുകൊണ്ട് തന്നെ ഞാനത് ഇലയുടെ ഒരു അരികിൽ മാറ്റി വെച്ചു... അതൊന്ന് കഴിച്ചു നോക്കാനുള്ള വെമ്പലിനെ ഞാൻ ഉള്ളിൽ തന്നെയൊരു കുഴി എടുത്തു മൂടി... എന്റെ വിദ്വേഷം അവൾക്കു മനസ്സിലാവണം... ഇത്ര നല്ലൊരു ചെക്കനെ വേണ്ടെന്ന് വെച്ചെല്ലോ എന്നോർത്ത് അവൾ വിഷമിക്കണം....
അന്ന് രാത്രിയിൽ കിടന്നപ്പോൾ തന്നെ ഞാൻ ഉറങ്ങി പോയി... രാവിലെ വലിയൊരു ബഹളം കേട്ടാണ് ഉണർന്നത്... കോണി പടി ഇറങ്ങുമ്പോൾ തന്നെ ഇത്രയും ദിവസം ചിന്തിച്ചുകൊണ്ടിരുന്ന മീനാക്ഷി ഗർഭത്തിന്റെ ഉത്തരമിപ്പോൾ കിട്ടുമെന്ന് ഞാൻ ഉറപ്പിച്ചു...

“എന്റെ കൃഷ്ണാ.... ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചു ഇരിക്കാൻ പറ്റുമോ... കേട്ടിട്ട് തന്നെ കൈയും കാലും വിറയ്കുന്നു.... അമ്മയെ വിളിക്കാൻ പോയിട്ട് ഈ ശോഭന എന്തിയെ...”

വല്യമ്മയുടെ ശബ്ദമാണെന്ന് ഉറപ്പ്... അതിന്റെ കൂടെ മീനാക്ഷിയുടെയും കൂടെ ആരുടെയൊക്കെയോ കരച്ചിലും കേൾക്കുന്നുണ്ട്... ഞാൻ ഓടി കോണി പടി ഇറങ്ങി... തറവാട്ടിലെ എല്ലാവരും തന്നെ വട്ടം കൂടി നിൽപ്പുണ്ട്... അതിന്റെ നടുക്കായി മീനാക്ഷിയെ ഒരു കൈയിൽ പിടിച്ച് മറ്റേ കൈ കൊണ്ട് അടിക്കുന്ന ലളിത ചേച്ചി... മീനാക്ഷിക്ക് കിണ്ടുന്ന അടികളിൽ കുറച്ചൊക്കെ ഇടയ്ക്കു കയറി വാങ്ങി കൂട്ടുന്ന മീര... അവരു മൂന്നു പേരും കരയുന്നുണ്ട്...

“മുരളി ഏതായാലും ഇതൊക്കെ

💬 Comments

View all comments