0%

Chapter Title : തറവാട്ടിലെ നിധി 11 [അണലി]

Author : അണലി Read All Parts 19.9K

വരുത്തി വെച്ചിട്ട് മുങ്ങിയത് കൊണ്ട് ബാക്കിയുള്ളവരല്ലേ അനുഭവിക്കുന്നത്...”

വീണ്ടും സന്ധ്യാ വല്യമ്മ പറഞ്ഞപ്പോളാണ് അവിടേക്കു വരുന്ന എന്നെ കണ്ടത്...

“എന്റെ ശ്രീ... നീ ഇത് വെല്ലോം അറിയുന്നുണ്ടോ... ചോദിക്കാനും പറയാനും ഇവിടെ ആണുങ്ങൾ ഇല്ലാഞ്ഞിട്ടല്ലേ... ഇതൊക്കെ ഇവിടെ നടക്കുന്നത്... ഇതുങ്ങളെ അടിച്ച് ഇറക്കാതെ നീയും നോക്കി നിൽക്കുവാണോ...”

“എന്താ വല്യമ്മേ കാര്യം...”

ഏറെ കുറേ എന്താ നടന്നത് എന്ന് ഞാൻ ഊഹിച്ചു മനസ്സിലാക്കിയെങ്കിലും ഒന്നും അറിയാത്തത് പോലെ ഞാൻ കാര്യം തിരക്കി...

“നിന്നോട് ഞാൻ എങ്ങനെയാ കുട്ടിയെ ഇത് പറയുക... ഇവളുടെ വയിറ്റിലാ പഴേ കാര്യസ്ഥന്റെ കുട്ടി ഉണ്ടെന്നു... കേട്ടിട്ട് തന്നെ തൊലി ഉരിഞ്ഞു പോകുവാ... നമ്മുടെ തൊടിയിൽ പണിയുന്ന ചാരു കുറച്ച് മുൻപ് ഇവളു മാറി പോയി ശർദ്ധിക്കുന്നത് കണ്ട് കാര്യം തിരക്കിയപ്പോൾ ആണത്രേ അറിഞ്ഞേ...”

എന്റെ അടുത്തേക്ക് വന്ന് സന്ധ്യാ വല്യമ്മ വലിയൊരു രഹസ്യം പോലെ പറഞ്ഞു...

“എവിടെയാ ഒരുബട്ടവള്.... എവിടെയാന്നു...”

ഒരു വടിയിലൂനി അവിടേക്കു അലറി കൊണ്ട് അച്ഛമ്മ വന്നു... അച്ഛമ്മക്കു തൊട്ടു പുറകിലായി വരുന്ന ശോഭന ചിറ്റയുടെ മുഖത്ത് ചെറിയൊരു ക്രൂരത നിറഞ്ഞ ചിരിയുണ്ടോ... മീരയെന്നെ ദൈനീയമായി ഒന്ന് നോക്കി... കാര്യമവളോട് ദേഷ്യമൊക്കെ ഉണ്ടേലുമവളുടെ ആ ഒരു നോട്ടം മതിയാരുന്നു എന്നെ തളർത്താൻ... അച്ഛമ്മ വന്ന ഉടനെ കൈയിലുരുന്ന വടിയെടുത്ത് മീനാക്ഷിയുടെ നേരെ ഒന്ന് വീശി... ആ അടി കൊണ്ടത് മീനാക്ഷിക്കാണോ, മീരക്കാണോ അതോ ലളിത ചേച്ചിക്ക് ആണോ എന്നറിയില്ല... അച്ഛമ്മയുടെ കൈക്കു വലിയ ആരോഗ്യമൊന്നും ഇല്ലേലും ആ ഊന്നു വടി കൊണ്ടുള്ള അടി നല്ല ഇരിപ്പത് ആയിരുന്നിരിക്കണം...

“ഓടിക്കണം.... അടിച്ചോടിക്കണം...

💬 Comments

View all comments