0%

Chapter Title : തറവാട്ടിലെ നിധി 11 [അണലി]

Author : അണലി Read All Parts 19.9K

ഈ പെഴച്ചതുങ്ങളെ... എത്ര തലമുറയായി തറവാട്ടിൽ ഉണ്ടാക്കിയെടുത്ത സൽപ്പേരാ ഇവളൊക്കെ തൊലച്ചത്...”

അച്ഛമ്മ വീണ്ടും ചീറി...

“അന്നേ ഞാൻ അമ്മയോട് പറഞ്ഞതല്ലേ... ഇങ്ങനെയുള്ളതുങ്ങളെയൊക്കെ വീട്ടിൽ കയറ്റിയാൽ തറവാട് മുടിപ്പിക്കുമെന്ന്... അപ്പോൾ അനിയന്റെ മകൾ എന്നൊക്കെ അമ്മ തന്നെയല്ലേ പറഞ്ഞെ...”

എരി തീയിൽ എണ്ണ കോരി ഒഴിച്ചുകൊണ്ട് ശോഭന ചിറ്റ മൊഴിഞ്ഞു....

“ഇനി അമ്മ എന്ത് നോക്കി നിൽക്കുവാ... അടിച്ച് ഓടിക്ക് മൂനിനേം... നാട്ടുകാരുടെ മുന്നിലിനി തലയിൽ മുണ്ടിടാതെ നടക്കാൻ ഒക്കുമോ...”

സന്ധ്യാ വല്യമ്മയും അഭിപ്രായം പറഞ്ഞു...

“കൊല്ലുമെടി ഒരുമ്പട്ടവളെ നിന്നെ ഞാൻ... ചോറ് തന്ന കൈക്കു തന്നെ കൊത്തുന്നോ... തല്ലി കൊല്ലുമെടി ഞാൻ...”

അച്ഛമ്മ അലറിക്കൊണ്ട് വീണ്ടും വടി വീശി... മുകളിൽ ഉയർന്നിട്ടു താഴേക്കു വന്ന വടി മീനാക്ഷിയുടെ തലയിൽ കൊള്ളാതെ ഒരു തല നാഴ് വിത്യാസത്തിൽ മാറി നിലത്തേക്ക് വന്ന് പതിച്ചു... ആ അടി കൊണ്ടിരുന്നേൽ മീനാക്ഷി താഴെ വീഴുമെന്ന് ഉറപ്പ്... ഇനി നോക്കി നിന്നാൽ ശെരിയാവില്ലെന്ന് മനസ്സിലായപ്പോൾ ഞാനൊരു ദീർക്ക ശ്വാസമെടുത്തു മുന്നോട്ടു നീങ്ങി...

“നിർത്ത്...”

ഞാൻ അലറിയപ്പോൾ എല്ലാവരും എന്നെ തറപ്പിച്ചു നോക്കി...

“ഇങ്ങനെ ഇവളെ തല്ലി എന്തേലും പെറ്റിയാൽ എല്ലാവർക്കും കൂടെ ജയിലിൽ പോയി കിടക്കാം...”

ഞാൻ ശബ്ദം കുറച്ചു കൂട്ടി പറഞ്ഞു...

“ഇത് ആരേലും അറിയുന്നതിലും നല്ലത് ജയിലിൽ പോയി കിടക്കുന്നതു തന്നെയാ...”

അച്ഛമ്മ എന്റെ നേരെ തിരിഞ്ഞു... വഴക്ക് ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ലെന്ന് എന്നിക്കു നല്ല ധാരണയുണ്ടായിരുന്നു...

“ഇവൾക്കു എന്തേലും പെറ്റിയാൽ നാട്ടുകാര് അറിയില്ലേ മുഴുവനും....”

ഞാൻ ശബ്ദം കുറച്ച് അച്ഛമ്മയോട് ചോദിച്ചപ്പോൾ അച്ഛമ്മയും ഒന്ന് മയപെട്ടു..

“പിന്നെ

💬 Comments

View all comments