0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.3K

വെറുതെ..”

“മോനീ രാവിലെ എങ്ങോട്ടാ നടന്നു പോയെ..”

“ഞാൻ പോസ്റ്റ്‌ ഓഫീസിൽ വരെ ഒരാവിശ്യത്തിനു പോയതാ വല്യമ്മേ..”

“ആ സുധി ഇവിടെ വെല്ലോം ചുമ്മാ ഇരിപ്പുണ്ടാവും... മോൻ അവനെ കൂട്ടി വണ്ടിക്കു പോയാൽ മതിയാരുന്നെല്ലോ...”

“ഒന്നു നടക്കാമെന്നു വെച്ചു, വീട്ടിൽ തന്നെ ഇരിപ്പല്ലെ എപ്പോഴും...”

“മോനു വീട്ടിലിരുന്നു മടുത്തെങ്കിൽ ബാലന്റെ കൂടെ തെക്കേ പാടത്തു പോകാൻ മേലെ... അവിടെ കൊയ്ത്തു നടക്കുവാ... മോൻ ഇതുവരെ കണ്ടം കൊയ്യുന്നതൊന്നും കണ്ടിട്ടുണ്ടാവില്ലല്ലോ..”

“വേറെ ഒരു ദിവസം പോവാം വല്യമ്മേ...

ഞാൻ മറുപടിയും പറഞ്ഞു...

അന്ന് രാത്രി അത്താഴം കഴിഞ്ഞപ്പോൾ  അച്ഛൻ എന്റെ റൂമിൽ വന്നു, ഞാൻ ഇതുവരെ അച്ഛനോട് മിണ്ടിയില്ലായിരുന്നു... എന്റെ അടുത്ത് എന്ത് പറഞ്ഞു സംസാരം തുടങ്ങണമെന്നു അച്ഛനുമറിയില്ലാരുന്നു, കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് അച്ഛൻ ചോദിച്ചു...

“മോനെ നിനക്കു വീട്ടിൽ തന്നെ ഇരിന്നു മടുക്കുന്നുണ്ടാവും അല്ലേ, റൈസ് മില്ലിലെ കാര്യങ്ങൾ നോക്കുന്നത് രാജനളിയനാണ് ഞാൻ അളിയനോട് പറയട്ടെ മോൻ ഇടയ്ക്കു സമയം കിട്ടുമ്പോൾ അവിടുത്തെ കാര്യങ്ങൾ നോക്കാൻ വന്നിരിക്കുമെന്നു...”

ഞാൻ തലയാട്ടി അതിനു അനുമതി കൊടുത്തു...

“വീട്ടിലെ കാർ ഇപ്പോൾ ഓടിക്കുന്നത് അളിയന്മാരും പിന്നെ സുധിയുമാണ്, മോൻ പറയുമ്പോൾ മില്ലിൽ കൊണ്ടുവരാനും കൊണ്ടുപോവാന്നും ഞാൻ സുധിയോട് പറയാം... മോനു ഞാൻ അധികം വൈകാതെ ഒരു വണ്ടി എടുത്തു തരാം, അതു വരെ ഇങ്ങനെ പോട്ടെ...“

എന്നും അച്ഛൻ കൂട്ടിചേർത്തു...

”ശെരി അച്ഛാ...“

എന്ന് ഞാൻ മറുപടി പറഞ്ഞു, എന്റെ തോളിൽ ഒന്ന് തട്ടി റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ അച്ഛനോട് ഞാൻ ചോദിച്ചു,

“അച്ഛനു എന്തെക്കെയോ

💬 Comments

View all comments