Chapter Title : തറവാട്ടിലെ നിധി 2 [അണലി]
അസുഖങ്ങൾ ഉണ്ടെന്നു ആരോ പറഞ്ഞു കെട്ടു, അതെന്താ...”
“അതൊന്നും സാരമില്ല, ഇപ്പോൾ മോൻ വന്നല്ലോ ഇനി അതൊക്കെ മാറിക്കോളും”
എന്ന് പറഞ്ഞ് ഒരു പുഞ്ചിരിയും തൂകി അച്ഛൻ ഇറങ്ങിപോയി... ഇപ്പോൾ ഞാൻ രാവും പകലും ചിന്തിച്ചുകൊണ്ടിരുന്നത് മീരയെ കുറിച്ചാണ്, ഇവിടെ വരാനിടയായതും മീരയെ കണ്ടതുമെല്ലാമൊരു നിമിത്തമാണോ, അല്ലേൽ വീണ്ടുമൊരു പ്രഹരം തരാൻ പ്രവഞ്ചം ചാട്ട വാർ എടുക്കുകയാണോ... ഈ തറവാട്ടിലെ പെണ്ണാണ് മീരയും, അവളെ പ്രേമിച്ചാൽ മൂഞ്ചുമെന്നു ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു... കൂടി പോയാൽ ഒന്നോ രണ്ടോ വർഷത്തെ സഹവാസത്തിനു ശേഷം നാടു വിടണം, അതു രാജ്യത്തിനു പുറത്തേക്കു ആയാൽ അത്ര നന്ന്. അതിനിടയിൽ പ്രേമവും മണ്ണാം കട്ടയുമായി ഇവിടെ കൂടാനല്ലെന്റെ അമ്മ ഇതുവരെ എന്നെ പഠിപ്പിച്ചു വളർത്തിയത്. എന്നിരുന്നാലും ഇവിടെ നിന്നു പോകുമ്പോളാ മീര കൂടെ ഉണ്ടായിരുന്നെങ്കിൽ, മനസ്സൊന്നു കൊതിച്ചു.
അടുത്ത ദിവസം ഞാനുണർന്നതൊരു ബഹളം കേട്ടാണ്, അതിന്റെ ഉറവിടം തേടി ഞാൻ മുറിയിൽ നിന്നും ഇറങ്ങി താഴേക്കു നടന്നു.
“അന്നം തരുന്ന തറവാട്ടിനെ തന്നെ കാർന്നു തിന്നണം നിനക്കു അല്ലേടി...”
സന്ധ്യ വല്യമ്മയുടെ ശബ്ദമാണെന്നു ഉറപ്പാണ്, പക്ഷെ ആരോടാണ് എന്നു മാത്രം വ്യക്തമല്ലാ...
വല്യമ്മ തുടർന്നു...
“നീ അല്ലാതെ ആരുമെന്റെ മുറിയിൽ കേറിയിട്ടില്ലാ, നീ എടുക്കാതെ പിന്നെന്റെ മാല തന്നെ നടന്നു പോയോ... ”
ഞാൻ കോവണി പടികളിൽ നിന്നും നോക്കിയപ്പോൾ വല്യമ്മയുടെ എതിരായി തല കുമ്പിട്ടു നിൽക്കുന്ന ലളിത ചേച്ചിയുടെ മുഖത്തു ഉത്ക്കൺഠയാരുന്നു. ലളിത ചേച്ചി കൈ ആട്ടി എടുത്തില്ലാ എന്നു കാണിച്ചു കൊണ്ടിരുന്നു.
“നിന്റെ അഭിനയമൊന്നും വേണ്ടാ, മര്യാദക്കു എന്റെ
💬 Comments
View all comments