0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.3K

മാല തിരിച്ചു തന്നിലേൽ ഞാൻ പോലീസിനെ വിളിക്കും..”

സന്ധ്യ വല്യമ്മ നാലു കെട്ടിന്റെ പടിയിലേക്കു ഇരുന്നു പറഞ്ഞു.

“എന്റെ പൊന്നു സന്ധ്യേ... ഇവളാ എടുതത്തെന്നു നിനക്കു എന്താ ഇത്ര ഉറപ്പ്, ഇവിടെ അകംപണിക്കും പുറംപണിക്കുമായി കുറേ പണിക്കാരു ഉള്ളതല്ലേ...“

കഷണ്ടിയും നരയും കേറിയ ഒരു ഇരു നിറത്തിലുള്ള മധ്യവയസ്കനായ ആളു പറഞ്ഞു.

”നിങ്ങളു മിണ്ടെല്ല് മനുഷ്യ... ഇവളെ കാണുമ്പോൾ നിങ്ങളുടെ ഒരു ഇളക്കം എനിക്കു മനസ്സിലാവുന്നില്ലാ എന്നാണോ നിങ്ങളുടെ വിചാരം...“

വല്യമ്മ അലറി. അപ്പോൾ ഇതാണ് അവരുടെ ഭർത്താവു എന്നു പറയുന്ന കോന്തൻ എന്നു ഞാൻ മനസ്സിൽ രേഖപെടുത്തി.

“വായിൽ കിടക്കുന്ന നാക്കും വെച്ചു എന്തു വേണ്ടാധീനം വേണേലും പറയാമെന്നു ആണോ സന്ധ്യേ..”

അയാൾ പരുപരുത്ത ശബ്ദത്തിൽ പറഞ്ഞു.

“ഇവളു കൈയും കാലും കാണിച്ചപ്പോൾ നിങ്ങൾ തന്നെ എടുത്തു കൊടുത്തതാവും ഇവൾക്കു എന്റെ മാല...”

അതു പറയുമ്പോൾ വല്യമ്മയുടെ കണ്ണു ചുമന്നു ഉരുണ്ടു.

“മിണ്ടാതിരുന്നോണം സന്ധ്യേ നീ...”

അയാളു കൈ ചൂണ്ടി പറഞ്ഞു. ഞാൻ പടിക്കെട്ടിലേക്കു പ്രിഷ്ട്ടമമർത്തി ഇരുന്നു, ചുറ്റും ഒന്നു നിരീക്ഷിച്ചു. ലളിത ചേച്ചിയുടെ പുറകിലായി അവരുടെ തോളിൽ ഒരു കൈ താങ്ങി മിനാക്ഷി നിൽപ്പുണ്ട്... അവർക്കു കുറച്ചു പുറകിലായി ഭിത്തിയിൽ ചാരി മീരയും, അവളുടെ മുഖം കോപം കൊണ്ടു ചുമന്നിരുന്നു. അവളുടെ ചുമന്നു തുടുത്ത അധരങ്ങളെന്തോ ഉരുവിടുന്നുണ്ടായിരുന്നു... എന്താവും അവളു പിറുപിറുക്കുനതെന്നു ഞാൻ ചിന്തിച്ചു, അവളുടെ അമ്മയെ വഴക്കു പറയുന്ന വല്യമ്മയെ മനസ്സിൽ തെറി പറയുകയായിരിക്കുമോ അതോ വിധിയെ ശപിക്കുകയായിരിക്കുമോ...

“അമ്മാമ്മെ ഇതാണോ ആ മാല...”

വല്യമ്മയുടെ മുറിയിൽ നിന്നും കുട്ടി പാവാടയിട്ടു വന്ന

💬 Comments

View all comments