Chapter Title : തറവാട്ടിലെ നിധി 2 [അണലി]
അമ്മു ചോദിച്ചു കൊണ്ടു അവർക്കു നേരെ ഒരു കനമുള്ള സ്വർണ്ണ മാല നീട്ടി...
“ഇതു നിനക്കു എവിടുന്നാ അമ്മു...”
വല്യമ്മ കൈകൾക്കു ബലം നൽകി എഴുന്നേൽക്കുന്നതിനു ഇടയിൽ തിരക്കി...
“അമ്മാമ്മയുടെ മേശയുടെ പുറകിൽ നിന്നും...”
അമ്മു പറഞ്ഞു തീർത്തപ്പോൾ അവളുടെ കൈയിൽ നിന്നും ആ മാല വാങ്ങി അവരു പരിശോധിച്ചു...
“എന്റെ ഗുരുവായൂരപ്പാ, ഇതു കാണാതെ ഞാൻ എത്ര പേടിച്ചെന്നോ...”
നെഞ്ചിൽ കൈ വെച്ചു ചിരിച്ചു കൊണ്ടു സന്ധ്യ വല്യമ്മ പറഞ്ഞു.
“ഇതിനല്ലേ സന്ധ്യ വല്യമ്മ എന്റമ്മയെ ഇത്ര വഴക്കു പറഞ്ഞതു...”
ഹാൽഫ് സാരിയുടെ തൂക്കിന്റെ അറ്റം കൈയിൽ പിടിച്ചു ശബ്ദം താഴ്ത്തി മീര ചോദിച്ചു.
“ആയോ പൊന്നുമോൾക്കു അങ്ങു നൊന്തു അല്ലേ.... നിന്റെ അമ്മയെ കള്ളി എന്നു വിളിച്ചപ്പോൾ...”
വല്യമ്മ പുച്ഛത്തോടെ അവളെ നോക്കി ചോദിച്ചു.
“പിന്നെ നോവില്ലേ... ഒരു കുറ്റവും ചേയ്യാതെന്റമ്മയെ എല്ലാരുടെയും മുന്നിൽ വെച്ചു വേണ്ടാധീനം പറഞ്ഞാൽ...”
അതു പറയുമ്പോൾ മീരയുടെ വാക്കുകൾ ഇടറി...
“വെല്ലവന്റെയും വീട്ടിൽ വന്നു കിടക്കുമ്പോൾ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുമെടി...”
സന്ധ്യ വല്യമ്മ കോപത്തോടെ അവളെ നോക്കി പറഞ്ഞു.
“അറിയാം... വല്ലവെന്റെയും വീട്ടിൽ വന്നു തന്നെയാ കിടക്കുന്നതെന്നു നല്ലതുപോലെ അറിയാം, അതുകൊണ്ടു തന്നെയാ ആരുടേയും കൺവെട്ടത്തു പോലും വരാതെ എന്തേലും പണി ചെയ്തു ഞങ്ങളിവിടെ ജീവിക്കുന്നതും... പക്ഷെ മനസ്സാവാച അറിയാത്ത ഓരോന്നു തലയിൽ വെച്ചു തരുന്നതു കുറച്ചു കഷ്ടം തന്നെ...”
അതു പറയുമ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. എന്റെ നെഞ്ചുമൊന്നു വിങ്ങി, അതു മീരയുടെ കണ്ണു നിറഞ്ഞതു കണ്ടിട്ടാണോ അതോ എനിക്കു എന്റെ അമ്മയെ ഇവരുടെ ഇങ്ങനെയുള്ള
💬 Comments
View all comments