0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.2K

“മതി..”

എന്ന് അവൾ പറഞ്ഞ് അവ പെറുക്കാൻ തുടങ്ങി...

“പേരെന്താണെന്നു പറഞ്ഞില്ലാലോ..”

ഞാൻ തിരക്കി...

“അത് അറിഞ്ഞിട്ടു ഇയാൾക്ക് പി സ് സി പരീക്ഷ ഒന്നും എഴുതാനില്ലാലോ..”

എന്നാണ് കിട്ടിയ മറുപടി...

“മീര ചേച്ചി... മീര ചേച്ചി...”

ഇടവഴി ഇറങ്ങുമ്പോൾ അമ്മു വിളിച്ചുകൊണ്ടു വന്നു...

അപ്പോൾ ഇതാണ് ഉഷ പറഞ്ഞതിലെ രണ്ടാമത്തെ മിടുക്കി എന്ന് ഞാൻ മനസ്സിൽ ഓർത്തു...

“അമ്മു അവിടെ നിന്നാൽ മതി, ഇവിടെ വല്ല പാമ്പോ ചേമ്പോ എക്കെ കാണും..‘”

അതും പറഞ്ഞ് അവൾ അമ്മുവിന്റെ അടുത്തേക്ക് നടന്നകന്നു...

അവർ മറഞ്ഞപ്പോൾ കൈയിൽ ഇരുന്ന തോട്ടി മരത്തിൽ ചാരി വെച്ചിട്ടു ചുണ്ടിൽ ഒരു സിഗരറ്റ് വെച്ച് കത്തിച്ചു ദൂമം ഉള്ളിലേക്ക് എടുത്തു...

ഒരു മഹാ അഹങ്കാരി അല്ലായിരുന്നേൽ ഇവളെ ഞാൻ പുറകെ നടന്നു പ്രേമിക്കുവായിരുന്നു എന്ന് മനസ്സിൽ ഓർത്തു, ഞാൻ എന്തൊരു നോട്ടമാണ് നോക്കിയത്, ഒരു ആഭാഷനാണെന്നു ആ പെണ്ണ് ഓർത്തു കാണുമോ... അങ്ങനെയെങ്കിൽ ആരോടെങ്കിലും പറയുമോ, നാണംകെട്ടു ഇവിടുന്നു ഇറങ്ങി പോവേണ്ടി വരുമോ എന്നൊക്കെ ഓർത്തു ഞാൻ സിഗരറ്റ് വലിച്ചു തീർത്തു...

വന്ന വഴിയേ തന്നെ തിരിച്ചു കേറി പോകുമ്പോൾ ആണ് ഊട്ടുപുരയുടെ അടുത്ത് ഒരു ചെറിയ ടാങ്കിൽ വെള്ളവും അതിൽ കപ്പും കണ്ടത്, ഞാൻ വെള്ളം കോരി കൈകഴുകിയപ്പോൾ ഊട്ടുപുരയിൽ നിന്നും ആരുടെയെക്കൊയോ അടക്കി പിടിച്ചുള്ള സംസാരം കേട്ടു, ഞാൻ അതു കേൾക്കാൻ കാതോർത്തു...

“ഓപ്പോളു എങ്കിൽ രാജൻ ചേട്ടനെ കൊണ്ടു മുരളിയേട്ടനോട് ഒന്ന് ചോദിപ്പിക്കാൻ മേലാരുന്നോ...”

ശോഭന ചിറ്റയുടെ ശബ്ദമായിരുന്നു അത്...

“ആ ചെറുക്കൻ ഇങ്ങ് വന്നു കേറിയപ്പോൾ തന്നെ

💬 Comments

View all comments