0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.2K

ഇതെങ്ങെനയാ അവതരിപ്പിക്കുന്നത് എന്നാണ് ഏട്ടൻ ചോദിക്കുന്നത് ശോഭേ..,”

മറുപടി നല്കുന്നത് സന്ധ്യ വല്യമ്മ ആണെന്ന് എന്നിക്കു മനസ്സിലായി... ചർച്ച എന്നെ കുറിച്ചാണെന്ന് അറിഞ്ഞപ്പോൾ ഞാൻ കപ്പ്‌ തിരിച്ചിട്ടു ശ്രദ്ധിച്ചു നിന്നു...

“ചോദിക്കാൻ എന്തിനാ ഇത്ര മടി, അന്ന്യനൊന്നും അല്ലല്ലോ മുരളിയേട്ടൻ നമ്മുടെ കൂടെപിറപ്പലെ ഓപ്പോൾക്ക് ചോദിക്കാൻ മടിയാണേൽ ഓർത്തോ ഇവിടെ രണ്ടു അഴിഞ്ഞാട്ടകാരികൾ ഉണ്ടെന്നു അതിൽ ഏതിനെ എങ്കിലും ആ ചെറുക്കൻ കേറി പ്രേമിച്ചാൽ പിന്നെ പറയേണ്ടല്ലോ... അതുങ്ങളെ കാണാനും ദോഷം പറയില്ല, ലളിത പിന്നെ ഇവിടം ഭരിക്കും, നമ്മളെ അടിച്ചിറക്കും...”

ശോഭന ചിറ്റ ശബ്ദം താഴ്ത്തി  പറഞ്ഞു...

“അടിച്ചിറക്കാൻ അവൾ വരട്ടെ ഇങ്ങു...‘”

സന്ധ്യ വല്യമ്മയുടെ ശബ്ദത്തിനു കനം വെച്ചു...

“മുരളിയേട്ടൻ ചെറുക്കൻ തിരിച്ചു വന്നത് കൊണ്ടു ഇനി എല്ലാം അവന്റെ പേരിലെ എഴുതിവെക്കു, അമ്മയുടെ ഭരണമെല്ലാം പേരിനു മാത്രമേയുള്ളൂ.. പുരയിടവും, വയലും തുടങ്ങി റൈസ് മില്ലുപോലും മുരളിയേട്ടന്റെ പേരിലാ ഓപ്പോൾക്ക് അറിയാലോ... അല്ലേൽ തന്നെ മുരളിയേട്ടന്നു ഒരു നൂറു അസുഖമുണ്ട് ഏട്ടനു എന്തേലും പറ്റിയാൽ പിന്നെ ഇതെല്ലാം ആ ചെറുക്കെന്റെ ആണെന്ന് ഓർത്തോ, അല്ലേലും രാജൻ ചേട്ടന്റെ അനിയന്റെ കുടുംബം അത്ര മോശം ഒന്നുമല്ലല്ലോ...“

ശോഭന ചിറ്റ ചോദിച്ചു...

”മോശമോ, കുരിയാട്ട് താറവാടെന്നു പറഞ്ഞാൽ അറിയാത്തവർ ആരാ ഉള്ളത്, അല്ലാതെ പിന്നെ തള്ള ചത്ത ചെറുക്കന് അറക്കൽ കൊട്ടാരത്തിനു ആലോചന വരുമെന്നാണോ...“

സന്ധ്യ വല്യമ്മ അത് പറഞ്ഞപ്പോൾ എന്റെ കാൽവെള്ള മുതൽ കോപം ജ്വലിച്ചു കയറി...

“ചെറുക്കാനാണ് അവന്റെ അമ്മ വീട്ടിലെ മുഴുവൻ സ്വത്തും കിട്ടിയത്, കൂട്ടാൻ പോയി വന്നപ്പോൾ ബാലൻ ചേട്ടൻ പറഞ്ഞത്

💬 Comments

View all comments