Chapter Title : തറവാട്ടിലെ നിധി 2 [അണലി]
ഈ തറവാട് വാങ്ങാനുള്ള പൈസ ഇപ്പോൾ തന്നെ അവന്റെ കീശയിൽ ഉണ്ടെന്നാണ്... അമ്മ വഴി അവതരിപ്പിച്ചു നോക്കാൻ മേല്ലായിരുന്നോ ഓപ്പോൾക്ക് ഈ കാര്യം ഒന്ന്, അമ്മ പറഞ്ഞാൽ പിന്നെ മുരളിയേട്ടൻ സമ്മതിക്കാതെ ഇരിക്കില്ല...“
ശോഭന ചിറ്റ ഓതി കൊടുത്തു...
”ഞാൻ ദീപനോട് മകളെയും കൂട്ടി ഇവിടെ വരെ ഒന്ന് വരാൻ പറഞ്ഞു എഴുതിയിട്ടുണ്ട്...“
വല്യമ്മ പറഞ്ഞു...
”വരുമ്പോൾ അമ്മക്കു കുറേ പഴങ്ങളും, വെറ്റിലയും എക്കെ കൊണ്ടു വരാൻ പറ...“
ചിറ്റ കൂട്ടി ചേർത്തു...
-ഠപ്പേ-....
എന്റെ പിന്നിൽ ആരോ തട്ടിയപ്പോൾ ഞാൻ ചാടി തിരിഞ്ഞു, എന്റെ ഹൃദയമിടുപ്പ് ഒരു നിമിഷം നിന്നു പോയതുപോലെ തോന്നി... എന്റെ മുന്നിലായി ഇരുപത്തഞ്ചു വയസ്സ് തോനിക്കുന്ന ഒരു ചെറുക്കൻ നിൽക്കുന്നു അയാളുടെ താടിയും മീശയും ഭംഗിയായി വെട്ടിയോതിക്കിയിരുന്നു, ചുരുണ്ട മുടിയിഴകൾ നെറ്റിയെ മറച്ചു നിൽക്കുന്നു... വെള്ളയിൽ കറുപ്പ് വരകലുള്ള കറ പിടിച്ചു മുഷിഞ്ഞ ഒരു ഷർട്ടും മടക്കി കുത്തിയ കൈയിലിയുമാണ് ആളുടെ വേഷം, വലത്തു കൈ ഒന്ന് കൈയിലിയിൽ തിരുമ്മി പൊടി കളഞ്ഞിട്ടാളെന്റെ നേരെ ചിരിച്ചുകൊണ്ടു കൈ നീട്ടി... ഞാൻ ഷേക്ക്‌ഹാൻഡ് കൊടുത്തപ്പോൾ അയാൾ ചോദിച്ചു,
“ശ്രീഹരിയല്ലേ... പറഞ്ഞു കേട്ടിട്ടുണ്ട്, ഞാൻ സുധീപ് എല്ലാവരും സുധി എന്ന് വിളിക്കും... ഇവിടുത്തെ കാര്യസ്ഥനായിരുന്നു എന്റെ അച്ഛൻ വാസു, ഇപ്പോൾ ആൾ റിട്ടയർ ആയി ഞാൻ ആ ജോലി ഏറ്റെടുത്തു...“
”അച്ചനെക്കുറിച്ചു എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..“
എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ അയാൾ ഒന്ന് ചിരിച്ചു...
”അമ്മയുടെ മരണ വിവരം അറിഞ്ഞപ്പോൾ അച്ഛനു വന്ന് കാണണമെന്നുണ്ടായിരുന്നു, പക്ഷെ യാത്ര എക്കെ ഇപ്പോൾ ബുദ്ധിമുട്ടായി
💬 Comments
View all comments