0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.2K

അതുകൊണ്ടാ പിന്നെ... പണ്ടൊക്കെ എപ്പോഴും പറയുമായിരുന്നു ഈ തറവാട്ടിൽ ഏറ്റവും മനസാക്ഷിയുള്ളത് ശ്രീ ഹരിയുടെ അമ്മക്ക് ആണെന്ന്...“

അയാൾ അത് പറഞ്ഞപ്പോൾ ഞാൻ തിരിച്ചും ഒരു ചിരി നൽകി...

അവിടെ നിന്നും തിരിച്ചു റൂമിൽ ചെന്നു കട്ടിലിൽ കിടന്നപ്പോൾ എന്റെ മനസ്സിൽ മുഴുവൻ രണ്ടു ചിന്തകളായിരുന്നു... ഒന്ന് മീരയെ കുറിച്ചുള്ള ചിന്ത, രണ്ടാമത്തെത് ചിറ്റ പറഞ്ഞ കാര്യങ്ങൾ ഓർത്തുള്ള ആശങ്ക, അച്ഛന്റെ രോഗം എന്ന് പറഞ്ഞത് എന്താവും അതുപോലെ തന്നെ അവർ അവിടെ സംസാരിച്ചുകൊണ്ടിരുന്നത് എന്റെ കല്യാണത്തെ പറ്റി ആണോ എന്നും...

ഇതെല്ലാം ആലോചിച്ചു ചെറുതായി ഒന്ന് മയങ്ങിയപ്പോൾ ആണ് ഡോറിൽ കൊട്ടുകേട്ടതു, കണ്ണു തുറന്നു നോക്കിയപ്പോൾ നേരം ഇരുട്ടിയിരുന്നു... എഴുന്നേറ്റു ചെന്നു കതകു തുറന്നപ്പോൾ വാതിലിനു പുറകിൽ ഉഷ നിൽക്കുന്നു,

“മോൻ അത്താഴം കഴിക്കുവാൻ വായൊ..”

പറഞ്ഞിട്ട് അവർ മുൻപിൽ നടന്നു, ഞാൻ പിന്നാലെയും... ആ നടത്തം അവസാനിച്ചത് ഊട്ടുപുരയിലാണ്... ആ വലിയ ഊട്ടുപുരയുടെ ഒരറ്റത്തായി അച്ഛമ്മ ഇരിപ്പുണ്ട്, അവർക്കു അരികിലായി മുരളിയച്ഛന്നും, സന്ധ്യ വല്യമ്മച്ചിയും, അമ്മു മോളും വരി വരിയായി ഇരുന്നു...മറു വശത്തു ബാലൻ ചെറിയച്ഛനും ശോഭന ചിറ്റയുമിരിപ്പുണ്ട് അവർക്കു അരികിലായി ഇരിക്കാൻ പറഞ്ഞ് ഉഷ എനിക്കുള്ള ഇല ഇട്ടു... ഞാൻ അവിടെ ഇരുന്നു, നേരത്തെ കണ്ട മെലിഞ്ഞ സ്ത്രീയാണ് പായ്കൊട്ടയിൽ ചോറുമായി വന്നത്, അവർ അച്ഛമ്മ മുതൽ എല്ലാവർക്കും ചോറു വിളമ്പി അവർ നീങ്ങിയതിനു പുറകെ മീനാക്ഷി ഒരു സ്റ്റീൽ തൊട്ടിയിൽ സാബാറുമായി വന്ന് വിളമ്പി, അതിനു പുറകിലായി വന്ന മീരയെ ആണ് ഞാൻ നോക്കിയത് അവൾ വന്ന് എനിക്കു തോരൻ വെക്കുമ്പോൾ

💬 Comments

View all comments