0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.2K

ഞാൻ ഒന്ന് ചിരിച്ചു കാണിചെങ്കിലും അവളുടെ മുഖത്തു ഗൗരവമായിരുന്നു... ഭക്ഷണം കഴിച്ചപ്പോൾ ഞാൻ ഓർത്തത്‌ ഇടയ്ക്കു മാംസാഹാരം കഴിക്കുന്ന എനിക്കു ഇനി ഇവിടെ നിൽകുന്നടത്തോളം കാലം പരുപ്പും പച്ചിലയും തന്നെ ആണെല്ലോ എന്നാണ്... അമ്മ മാംസാഹാരം ഒന്നും കഴിക്കില്ലെങ്കിലും എനിക്കു വേണ്ടി കോഴി ഇറച്ചി വാങ്ങി വറുത്തു തരുമായിരുന്നു, അമ്മയുടെ ഓർമ്മ വന്നപ്പോൾ തന്നെ മനസ്സിലെവിടെയോ ഒരു നീറ്റൽ തോന്നി...

അച്ഛമ്മ കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഇല മടക്കി, കൂടെ ഞാനും... അച്ഛമ്മ വെള്ളം കുടിച്ച ഗ്ലാസ്‌ എടുത്ത് ഉഷ നിങ്ങിയപ്പോൾ അത് കൈയിൽ നിന്നും തറയിലേക്ക് വീണു പൊട്ടി...

“പൊട്ടിക്കെടി... എറിഞ്ഞു പൊട്ടിക്കു... നിന്റെ തന്ത കൈ നിറച്ചും പണം തന്നാണല്ലോ ഇവിടേക്ക് പറഞ്ഞയച്ചത്...”

അച്ഛമ്മ ഉഷയെ നോക്കി ഗർജ്ജിച്ചു...

ഇതൊക്കെ ഇവിടെ സ്ഥിരമാണെന്ന രീതിയിൽ ഞാനൊഴിച്ചു ബാക്കി എല്ലാവരും കൈ കഴുകാൻ എഴുന്നേറ്റു...

“അറിയാതെ വീണതാ അമ്മേ...”

നിലത്തു നിന്നും ചില്ലുകൾ തിരക്കിട്ടു പെറുക്കുന്ന ഉഷ തല ഉയർത്താതെ തന്നെ പറഞ്ഞു...

“അതേടി നിന്റെ കൈയിൽ നിന്ന് അറിയാതെ പലതും വീഴും, നിന്റെ അച്ഛൻ ഇവിടെ വന്ന് കാലുപിടിച്ചു നിന്നെ എന്റെ മുരളിയുടെ തലയിൽ കെട്ടിവെക്കാൻ നോക്കിയപ്പോൾ എന്നോട് എല്ലാവരും പറഞ്ഞതാ ചെറ്റകുടിലീനു പെണ്ണെടുത്താൽ തറവാട് മുടിയുമെന്നു... ഞാനൊണ്ടോ കേൾക്കുന്നു, ഇപ്പോൾ കണ്ടില്ലേ അവള് ഓരോന്നായി എറിഞ്ഞു പൊട്ടിക്കുന്നത്... ഇവളുടെ തന്തയാണ് മിടുക്കൻ, ഈ മച്ചിയെ പുള്ളിക്കു സ്വപ്നം പോലും കാണാൻ അർഹത ഇല്ലാത്ത ഈ തറവാട്ടുകാരുടെ തലയിൽ കെട്ടിവെച്ചിട്ടു ചത്തുപോയി...“

അച്ഛമ്മ പറയുന്നത് എല്ലാവരും വാതിൽക്കലും ജനലരിക്കിലും നിന്ന് കേട്ടുകൊണ്ടിരുന്നു...

”ഇത് ഭൂമിയിലെ

💬 Comments

View all comments