0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.3K

അവസാനത്തെ ചില്ലു ഗ്ലാസ്സൊന്നും അല്ലലോ, രണ്ടു രൂപ കൊടുത്താൽ പുതിയത് അങ്ങാടിയിൽ കിട്ടും അതിനു വേണ്ടി ഇത്രയും വലിയ പ്രശ്നം വേണോ...“

എന്റെ വായിൽ നിന്നും അത് വീണപ്പോൾ എല്ലാവരും അതിശയത്തോടെ എന്നെ നോക്കി, എന്റെ നാവിൽ നിന്നുമാ വാക്കുകൾ അറിയാതെ വീണതാണ് പക്ഷെ കൈ വിട്ടു പോയ ആയുധവും പറഞ്ഞു പോയ വാക്കും തിരിച്ചെടുക്കാൻ പറ്റില്ലലോ... അച്ഛമ്മ എന്നെ രൂക്ഷമായി നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല, ആദ്യമായി ആവും അവർക്കു എതിരെ ആരെങ്കിലും സംസാരിക്കുന്നത് എന്ന് ഞാൻ ഓർത്തു... ഉഷ നിലത്തു നിന്നും വാരി കൂട്ടിയ ചില്ലു കഷ്ണങ്ങളുമായി ഇറങ്ങി പോയപ്പോൾ അവരുടെ രണ്ട് കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു...

ഒരു നിമിഷത്തെ മൂകതക്കു ശേഷം ശബ്ദം കുറച്ച് ശോഭന ചിറ്റ പറഞ്ഞു,

“ശ്രീ... രണ്ടു രൂപ വെറുതെ കിട്ടില്ലല്ലോ, കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പൈസയല്ലേ...”

അതിനു മറുപടി നൽക്കാതെ ഞാൻ എഴുനേറ്റു കൈകഴുകി മുറിയില്ലേക്കു പോയി.. ഇവിടുത്തെ എന്റെ വാസം അവസാനിച്ചു കാണുമോ എന്ന് കട്ടിലിൽ കിടന്നു ഞാനോർത്തു, അങ്ങനെയെങ്കിൽ ഒരേ ഒരു നഷ്ടം ഇനി മീരയെ കാണാൻ പറ്റില്ലല്ലോ എന്നതാവും...

കുറച്ചു നേരം കഴിഞ്ഞാണ് ഞാൻ കാത്തിരുന്ന വാതിലിലെ മുട്ടു കേട്ടത്ത്, പെട്ടിയും ചട്ടിയും എക്കെ എടുത്തു ഇറങ്ങാൻ പറയാൻ ആവും എന്ന് മനസ്സിലുറപ്പിച്ചു ഞാൻ കതകു തുറന്നു... അവിടെ നിന്നത് ഉഷയാണ്, അവരു അകത്തു കടന്നു കതകു ചാരി എന്നെ കട്ടിലിൽ പിടിച്ചിരുത്തി അടുത്തിരുന്നു... അവരുടെ കണ്ണ് കലങ്ങിയിരുന്നു, കവുളുകൾ തക്കാളി പോലെ ചുമ്മനും കിടന്നു...

“മോനെ, മുരളിയേട്ടൻ മോനു സമയം കിട്ടുമ്പോൾ അച്ഛമ്മയോട് പോയി

💬 Comments

View all comments