0%

Chapter Title : തറവാട്ടിലെ നിധി 3 [അണലി]

Author : അണലി Read All Parts 11.9K

ഹർഷ പാടിയതു... ഇനി മീര പാടിയതു ശിവഞ്ജിനിയെന്ന ഔഡവ രാഗതിലുള്ളൊരു ഗീതം.... അതിമനോഹരമായി അതു പാടി... അതുകൊണ്ടു എന്റെ അടുത്തു ചോദിച്ചാൽ മീര ജയിച്ചെന്നു പറയും... ഇതൊക്കെ അറിയാൻ പാട്ടു കാരൻ ആവണമെനൊന്നുമ്മില്ലാ... പാട്ടു ആസ്വദിക്കാനറിഞ്ഞാൽ മതി...“

ഞാൻ അതു പറഞ്ഞു നിറുത്തിയപ്പോൾ എല്ലാവരുമെന്റെ മുഖതേക്കു നോക്കി... വല്യമ്മയുടെയും ചിറ്റയുടെയും മുഖത്തു നല്ല അമർഷമായിരുന്നെങ്കിൽ ബാക്കി എല്ലാവരുടെയും മുഖത്തു ആശ്ചര്യമായിരുന്നു... അമ്മ നല്ലതുപോലെ പാടുമായിരുന്നു, ചെറുപ്പത്തിൽ എന്നെ ഇരുത്തി കുറേ സംഗീതമൊക്കെ പടുപ്പിക്കാൻ നോക്കി... അതുകൊണ്ടു ആദ്യമായി ഒരു ഗുണമുണ്ടായതു ഇപ്പോളാണ്... തോറ്റിട്ടും ഹർഷയുടെ മുഖത്തു എന്നെ നോക്കി പുഞ്ചിരി വിടർന്നു...

“ശ്രീക്കു സംഗീതമൊക്കെ അറിയാമോ... ”

മൊട്ട തലയൻ എന്നോടു തിരക്കി...

“അമ്മ കൊറച്ചു പറഞ്ഞു തന്നിതുണ്ടു...”

“ഏതായാലുമതു നന്നായി....”

മൊട്ടതലയൻ അതു പറഞ്ഞപ്പോളേക്കും മീരയും, മീനാക്ഷിയും, ലളിത ചേച്ചിയും അവിടെ നിന്നും പോയിരുന്നു... ഉഷാമ്മയും തിരിഞ്ഞു നടന്നപ്പോൾ ഞാനുമാ പുറകെ ചെന്നു..

രണ്ടാമത്തെ നാലുകെട്ടും കടന്നു അടുക്കളയോട് ചേർന്ന മുറിയെത്തിയപ്പോൾ എല്ലാവരും നിന്നു...

“നല്ല രസമായിട്ടു തന്നെ മോളു പാടി...”

ഉഷാമ്മ മീരയുടെ തലയിൽ തലോടി പറഞ്ഞു..

“അതെ... നല്ല വൃത്തിയിൽ തന്നെ മീര പാടി...”

ഞാനും അവളിൽ നിന്നൊരു പുഞ്ചിരി പ്രതീക്ഷിച്ചു പറഞ്ഞു... അവളെന്റെ മുഖത്തു ഒന്നു നോക്കിയെങ്കിലും ഒരു ഭാവ മാറ്റവും കാണിക്കാതെ നോട്ടം മാറ്റി... അതെനിക്കു നല്ല വിഷമമായെന്നു എടുത്തു പറയേണ്ടല്ലോ... എല്ലാവരുടെയും നോട്ടം കതകിന്റെ ദിശയിലേക്കു നീങ്ങിയപ്പോൾ ഞാൻ അവിടേക്കു നോക്കി...

“അങ്ങനെ ആദ്യമായി ആടോ, എന്റെ കുഞ്ഞനിയത്തി ഒന്നു തോറ്റു കാണുന്നത്... തന്റെ പാട്ടു കേട്ട് ഞങ്ങൾ

💬 Comments

View all comments