Chapter Title : തറവാട്ടിലെ നിധി 3 [അണലി]
അവിടെ കൂടെ ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ ഒരു മാവിന്റെ ചുവട്ടിലിരുന്നു കരയുന്ന മീരയെ കണ്ടതു. വല്യമ്മ വഴക്കു പറഞ്ഞിട്ടാണോ... അതോ ഇനി ഞാൻ പുറത്തു ഇറങ്ങി കഴിഞ്ഞു ആ വഴക്കിന്റെ അവസാനം വല്യമ്മ തല്ലിയോ അവളെ...
“താനെന്തിനാ ഇവിടെ വന്നിരുന്നു കരയുന്നെ...”
എന്റെ ചോദ്യം കേട്ടു തലയുയർത്തി നോക്കിയ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ ഞാൻ തെളിഞ്ഞപ്പോൾ വിഷമം മാറി കോപം വന്നു...
“മര്യാദക്കു ഒരിടത്തു ഇരിക്കാനും സമ്മതിക്കില്ലേ.... നാശം..”
അവളുടെ ഉത്തരം കേട്ടപ്പോൾ എനിക്കും ദേഷ്യം വന്നു...
“നീ എന്തിനാ പെണ്ണെ വെറുതെ എന്റെ തലേലോട്ടു കേറുന്നത്... എന്തിനാ ഇരുന്നു കഴയുന്നതു എന്നല്ലേ ചോദിച്ചൊള്ളു...”
“ഇയാളൊന്നു പോയേ... ഞാൻ കാലു പിടിക്കാം..”
അവൾ വീണ്ടും തല താഴ്ത്തി പറഞ്ഞു... അവളുടെ അവസ്ഥ കണ്ടപ്പോൾ എനിക്കു നല്ല വിഷമം തോന്നി. പക്ഷെയെന്റെ സാമീപ്യം അവളെ അസ്വസ്ഥമാക്കുന്നുണ്ട് എന്നു മനസ്സിലായപ്പോൾ ഞാൻ അവിടെ നിന്നും മുന്നോട്ടു നടന്നു. ഇവളെ പ്രേമിക്കാൻ പോയിട്ടു ഒന്നും മിണ്ടാൻ പോലും അവളു സമ്മതിക്കുന്നില്ലല്ലോ.... ഇവളെ നോക്കുന്നതു മാറ്റിയാ മീനാക്ഷിയെ നോക്കിയാൽ ഇതിലും കുറേ കൂടെ എളുപ്പമാവും എന്നു ഞാനോർത്തു. മീനാക്ഷിയാണേലിവളെ കാലും അടക്കവും ഒതുക്കവുമുണ്ടു, പക്ഷെ എന്തോ മീര എന്റെ മനസ്സിൽ നിന്നും വിട്ടുമാറാതെ നിൽക്കുന്നു... ഇതിനാണോ പ്രേമം എന്നു പറയുന്നത്... മനസ്സിൽ നിന്നും മായിച്ചു കളയാൻ പറ്റാത്ത, ഉറക്കത്തിലും ഉണർവിലും അവളുടെ ഓർമകളിൽ മാത്രം മുഴുകി... അവളെ കാണുമ്പോഴെല്ലാം മനസ്സിലൊരു മഴ പെയ്തു തോർന്നപോലെ തോന്നുന്നതിനെ ആവുമോ പ്രേമമെന്നു പറയുന്നത്. ഒരു വട്ടം കൂടെ ഞാനവളെ തിരിഞ്ഞു നോക്കി, കറുപ്പിൽ മഞ്ഞ പൂക്കലുള്ള
💬 Comments
View all comments