0%

Chapter Title : തറവാട്ടിലെ നിധി 3 [അണലി]

Author : അണലി Read All Parts 11.9K

പാവാടയും ബ്ലൗസും.... അതിനു കുറുകെ അലക്ഷ്യമായി കിടക്കുന്ന വെള്ള നിറമുള്ള ഹാൽഫ്‌ സാരി... മടിയിൽ വിശ്രമിക്കുന്ന കൈകൾക്കു മീതെ മുഖമമർത്തി ഇരിക്കുന്ന അവളെ ഞാൻ കുറച്ചു നേരം നോക്കി നിന്നു.... ദേവാഗണങ്ങൾക്കു ഇടയിൽ നിന്നും നിലം പതിച്ച എന്റെ താരകം... മണൽ പരപ്പിലൂടെ കുതറിയോടുന്ന എന്റെ മുന്നിൽ വന്നു പെട്ട ചെറു പൊയ്ക... മുഖത്തു വിരിഞ്ഞ മന്ദഹാസം മറച്ചു കൊണ്ടു ഞാൻ അവളിൽ നിന്നും നടനകന്നു. വട്ടം ചുറ്റി മുറ്റത്തു ചെന്നപ്പോളവിടെ പരിചയമില്ലാത്തൊരു വെള്ള അമ്പാസോഡർ കാർ വന്നു കിടപ്പുണ്ടായിരുന്നു.

ഞാൻ വീടിനു ഉള്ളിൽ കേറിയപ്പോൾ തടി കസേരയിലായി അച്ഛമ്മയും, അവരുടെ തോളിൽ കൈ വെച്ചു അരികിലായി സന്ധ്യ വല്യമ്മയും നില്ല്പുണ്ടായിരുന്നു... വല്യമ്മയുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല കണ്ടപ്പോൾ രാവിലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്കു ഓടി വന്നു. അവർക്കു എതിരായി വേറൊരു തടി കസേരയിൽ നല്ല തടിയുള്ളൊരു മനുഷ്യനും ഇരിപ്പുണ്ടായിരുന്നു... അയാളുടെ തലയിലൊരു മുടി പോലുമില്ലാ എന്നു തന്നെ പറയാം.. വെളുത്ത ഷർട്ടും വെള്ള മുണ്ടുമുടുത്ത അയാൾ എന്നെ കണ്ടപ്പോള്ളൊന്നു തല തിരിച്ചു നോക്കി ചിരിച്ചു കാണിച്ചു..

“അഹ്.. ശ്രീ മോൻ പുറത്തായിരുന്നോ...”

എന്നെ കണ്ടപ്പോൾ സന്ധ്യ വല്യമ്മ തിരക്കി...

“ഞാൻ വെറുതെ പുറത്തൂടെ നടക്കുവായിരുന്നു...“

”പട്ടണത്തിൽ ജീവിച്ചിട്ടു ഇവിടെ വന്നു നിൽക്കുന്നതു മുഷിപ്പ് ആവും അല്ലേ...”

കസേരയിലിരുന്ന മൊട്ട തലയൻ എന്നെ നോക്കി ചോദിച്ചു...”

“ഏയ്‌... അങ്ങനെയൊന്നുമില്ല...”

ഞാൻ അകത്തു കയറി ഒരു ഭിത്തിയിൽ ചാരി നിന്നു പറഞ്ഞു...

“ദീപനു മൂന്നല്ലേ മക്കളു...”

അച്ഛമ്മ മൊട്ടയെ നോക്കി ചോദിച്ചു...

“ഉവ്വാ... മൂത്തതു ബാങ്ക് ഉദ്യോഗസ്ഥനാ,

💬 Comments

View all comments