Chapter Title : തറവാട്ടിലെ നിധി 4 [അണലി]
തറവാട്ടിലെ നിധി 4 Tharavattile Nidhi Part 4 | Author : Anali [ Previous Part ] [ www.kkstories.com]

പത്തായപുരയുടെ മുന്നിൽ എത്തിയപ്പോൾ അവിടെ നിൽക്കുന്ന സുധിയെ കണ്ടു...
“ഇവിടെ ഒന്നു വൃത്തിയാക്കണം... മുഴുവൻ കാടും പടലോം ആയി... ”
എന്നെ കണ്ടപ്പോൾ സുധി പറഞ്ഞു...
“ഇവിടെ പണിക്കാരൊന്നും താമസം ഇല്ലേ...”
ഞാൻ തിരക്കി...
“ഇല്ലാ... എല്ലാം പോയി വരുന്നവർ മാത്രമല്ലേ ഇപ്പോൾ ഒള്ളു...”
സുധി അവിടെ നിന്നും നടന്നു നീങ്ങുമ്പോൾ പറഞ്ഞു... ഞാൻ നേരെ പത്തായപുരയുടെ ഉള്ളിലേക്കു നടന്നു കയറി.. പഴയ കുറച്ചു നാളികേരമൊക്കെ കൂട്ടിയിട്ടിരുന്ന ഒരു മൂലയിൽ പോയി നിന്നുമൊരു സിഗരറ്റ് എടുത്തു വലിച്ചു...
അവിടെ നിന്നും നേരെ ഊട്ടുപുരയുടെ അടുത്തു ചെന്നു കൈ കഴുമ്പോൾ വീണ്ടും അകത്തു നിന്നു എന്തോ ശബ്ദം കേട്ടു... ഇത്തവണ അതു വല്യമ്മയുടെയും ചിറ്റയുടെയും ശബ്ദം അല്ലായിരുന്നു... മറിച്ചു എനിക്കു വളരെ പ്രീയപെട്ട ഒരു കിളിനാഥാവും, അതിന്റെ ഇടയ്ക്കു അമ്മു കുട്ടിയുടെ വർത്തമാനവും കേട്ടു... മീരയെ കാണാനുള്ള അവസരങ്ങൾ വെറുതെ കളയാൻ പറ്റില്ലല്ലോ... ഊട്ടു പുരയുടെ ചാരിയിട്ട വാതിൽ തള്ളി തുറന്നു ഞാൻ അകത്തു കയറി... അതിനുള്ളിൽ ഒരു ബെഞ്ചിലായി ഇരിക്കുന്ന മീരയും, അടുത്തു ഇരുന്നു എഴുത്തു പലകയിൽ എന്തോ കുറിക്കുന്ന അമ്മു മോളും എന്നെ നോക്കി... ഇരുവരും പെട്ടന്നു തന്നെ അവരുടെ ജോലിയിലേക്കു മുഴുകി...
“ആറിനെ പന്ത്രണ്ടു കൊണ്ടു ഗുണിച്ചാൽ 74 അല്ലേ അമ്മു കിട്ടുക... നീ എന്തിനാ 18 എന്ന് എഴുതി വച്ചേ...”
അമ്മുവിന്റെ ചെവിയിൽ പിടിച്ചു കിഴുക്കി മീര ചോദിച്ചു...
“ആറിനെ പന്ത്രണ്ടു കൊണ്ടു ഗുണിച്ചാൽ 72 ആണ് കിട്ടുക.. 74 അല്ലാ..”
ഞാൻ അവരെ നോക്കി പറഞ്ഞു...
“മീര ചേച്ചിക്കു ഒന്നും അറിയില്ലാ... ചുമ്മാ എന്നെ പിച്ചാൻ മാത്രം അറിയാം..”
അതും പറഞ്ഞ് അമ്മു മോൾ കിണുങ്ങിയപ്പോൾ മീര ഞാൻ പറഞ്ഞതു ശരിയാണോ എന്നു കൂട്ടി നോക്കുവായിരുന്നു... അതു ശെരിയാണെന്നു മനസ്സിലായപ്പോൾ അവൾ ഒന്നും മിണ്ടിയില്ല...
“ഇയാൾ.... കൊച്ചച്ചനു പടം വരയ്ക്കാൻ അറിയാമോ..”
അമ്മു എന്റെ നേരെ എഴുത്തു പാലകയും കല്ലു പെൻസിലും നീട്ടി പറഞ്ഞു... ഞാൻ അതു പോയി വാങ്ങിച്ചു...
“പടം വരച്ചു ഇരിക്കാതെ നാലക്ഷരം പഠിക്കാൻ നോക്കു പെണ്ണേ...”
മീര ഞങ്ങളെ നോക്കാതെ പറഞ്ഞു... ഞാൻ എഴുത്തു പലക വാങ്ങി അതിൽ കല്ലു പെൻസിൽ കൊണ്ട് ചെറിയൊരു വീട്
💬 Comments
View all comments