Chapter Title : തറവാട്ടിലെ നിധി 4 [അണലി]
ഇതെല്ലാം കണ്ട് ഒന്നും മനസ്സിലാവാതെ അമ്മു മോൾ ഇരുന്നു... അവിടെ നിന്നും നടന്നു മുറിയിലേക്കു പോകുമ്പോൾ ഞാനൊരു പൊട്ടനെ പോലെ ചിരിക്കുന്നുണ്ടായിരുന്നു... ഞാൻ റൂമിൽ ചെന്നു കുളിയൊക്കെ കഴിഞ്ഞു അവിടെയിരുന്നു ‘ദ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ യുടെ പകർപ്പ് വായിച്ചു കൊണ്ടിരുന്നപ്പോളാണ് എന്റെ റൂമിൽ കൊട്ടു കേട്ടത്... കിടക്കയുടെ വിരിപ്പു കുറച്ചു ദിവസമായില്ലേ അതു മാറ്റി തരാമെന്നു ഞാൻ കുളിക്കാൻ ചെന്നപ്പോൾ ഉഷാമ്മ പറഞ്ഞായിരുന്നു... അതിനു വന്നതാവും എന്നോർത്തു ഞാൻ കതകു പോയി തുറന്നു...
ഞാൻ ആദ്യം കണ്ടപ്പോൾ ഇട്ടിരുന്ന കടുംനീല ബ്ലൗസും കടുംനീല പാവാടയുമിട്ടു ഈറനണിഞ്ഞ മുടി തലയ്ക്കു മുകളിൽ ഉരുട്ടി കെട്ടി എന്റെ മുന്നിൽ മീര നിൽക്കുന്നു... ഇതൊരു സ്വപ്നമാണോ എന്നറിയാൻ ഞാനൊന്നു കണ്ണു ചിമ്മി നോക്കി... സ്വപ്നമല്ലാ... എന്റെ അരികിലൂടെ അവൾ മുറിയിലേക്കു കേറി... നേരെ ചെന്നു തടി മേശയുടെ വലിപ്പുകൾ അവൾ വലിച്ചു തുറന്നു പരിശോധിക്കാൻ തുടങ്ങി...
“ഇവിടെ ഇരുന്ന എന്റെ പുസ്തകങ്ങൾ എന്തിയെ....”
അവിടെ നിന്നും ഉയർന്നു അവളു ചോദിക്കുന്നതിനു ഇടയിലാണ് മേശ പുറത്തായി ഒരു അരികിൽ ഇരിക്കുന്ന പുസ്തകങ്ങൾ കണ്ടത്... അവൾ ധൃതിയിൽ പോയി ആ പുസ്തകങ്ങൾ കൈയിലാക്കി... ഞാൻ മുറിയുടെ കതകു അടച്ചു അതിലേക്കു ചാരി നിന്നു...
“കതകു തുറക്ക്.....”
മീര ദൃഢമായ പറഞ്ഞു..
“ഒരാളുടെ മുറിയിൽ കേറി സാധനങ്ങൾ അനുവാദം കൂടാതെ എടുക്കുന്നതിനെ മോക്ഷണം എന്നാണ് ഞങ്ങളുടെ നാട്ടിലൊക്കെ പറയാറു....”
ഞാൻ മുഖത്തു വന്ന ചെറു പുഞ്ചിരി മറച്ചു കൊണ്ടു പറഞ്ഞു...
“അനുവാദമില്ലാതെ മറ്റൊരാളുടെ പുസ്‌തകം എടുത്തു തുറന്നു നോക്കുന്നതിനെ എന്താണാവോ ഇയാളുടെ നാട്ടിൽ പറയുക.... ഞാൻ
💬 Comments
View all comments