0%

Chapter Title : തറവാട്ടിലെ നിധി 4 [അണലി]

Author : അണലി Read All Parts 17K

പോട്ടെ ഇയാളു മര്യാദക്കു കതകു തുറന്നെ...”

അവൾ അതു പറഞ്ഞു കോപിച്ചപ്പോൾ കതകിലാരോ മുട്ടുന്നതു കേട്ടു... നിസ്സാര സമയം കൊണ്ടു മീരയുടെ മുഖത്തെ കോപം മാറി ഭയമായി... ആരാവും എന്നോർത്തു എനിക്കും ചെറിയ ഭയം തോന്നി എന്നു തന്നെ പറയാം... ഞാൻ തിരിഞ്ഞു കതകു തുറന്നു. വാതിലിന്റെ പുറത്തു മീനാക്ഷിയെ കണ്ടപ്പോളാണ് എനിക്കു ആശ്വാസമായത്... എനിക്കു പുറകിലായി നിൽക്കുന്ന മീരയെ മീനാഷി ഒരു നിമിഷം ശങ്കയോടെ നോക്കി.

“ഭക്ഷണം തയാറായി... കഴിക്കാൻ വിളിക്കുന്നു...”

അതു എന്നോടു പറയുമ്പോളും മീനാക്ഷിയുടെ നോട്ടം മീരയിൽ തന്നെ ആയിരുന്നു... ഊട്ടുപുരയിലേക്കു എന്റെ പുറകിലായി നടന്നു വരുന്നതിനിടയിൽ മീരയും മീനാക്ഷിയും കൂടെ പിറുപിറുക്കുന്നത് എനിക്കു കേൾക്കാമായിരുന്നു... എന്റെ മുറിയിൽ മീരയെ കണ്ടതിന്റെ കാരണം തിരക്കുമാവും മീനാക്ഷി എന്നു ഞാൻ ഊഹിച്ചു...

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സന്ധ്യ വല്യമ്മയും ശോഭന ചിറ്റയും തമ്മിൽ കണ്ണും കൈയും കാട്ടി എന്തെക്കെയോ വാർത്താവിനിമയം നടത്തുന്നുണ്ടായിരുന്നു...

“മോനെ... ശ്രീ.. ഇന്നു വന്ന ഹർഷ മോളെ മോന് ഇഷ്ടപെട്ടോ... നല്ല മിടുക്കി കൊച്ചാ...”

സന്ധ്യ വല്യമ്മ എന്നോടു അവസാനം ചോദിച്ചു..

“ഞാനെന്തിനാ ആ കൊച്ചിനെ ഇഷ്ടപെടുന്നെ...”

ഒന്നും മനസ്സിലാവാത്തത് പോലെ ഞാൻ മറുപടി കൊടുത്തു...

“ഞാനും ഓപോളും കൂടെ പറയുവാരുന്നു... അതു നല്ലൊരു കൊച്ചാ... നമ്മുടെ ശ്രീക്കു ആലോചിക്കാം എന്ന്...”

ശോഭന ചിറ്റ ഒരു ചിരിയോടെ എന്നോടു പറഞ്ഞു...

“ഏയ്... എന്റെ മനസ്സിലെ സങ്കല്പത്തിലുള്ള ഒരു കൊച്ചല്ലാ അത്...”

ഞാൻ നിസ്സാര മട്ടിൽ പറഞ്ഞപ്പോൾ വല്യമ്മയുടെ മുഖഭാവം ഇരുണ്ടു..

“അതെന്താടാ ആ കൊച്ചിനു ഒരു കുറവ്....”

വല്യമ്മ ഇലയിൽ നിന്നും

💬 Comments

View all comments