Chapter Title : തറവാട്ടിലെ നിധി 4 [അണലി]
പക്ഷെ എങ്ങനെ അവളുമായി സംസാരിച്ചു തുടങ്ങണമെന്ന് അറിയില്ലാരുന്നു, അതും ഉഷാമ്മയും ലളിത ചേച്ചിയും നോക്കിയിരിക്കുമ്പോൾ..
“ശ്രീയിതുവരെ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയിട്ടില്ലല്ലേ...”
ഉഷാമ്മ തിരക്കി...
“ഇല്ലമ്മാ... കുറേ ദൂരമുണ്ടോ...”
ഞാൻ തിരിച്ചു ചോദിച്ചു..
“മീരേ... നിങ്ങളു അമ്പലത്തിൽ അടുത്ത തവണ പോകുമ്പോൾ ശ്രീയെ കൂടെ കൂട്ടാണെ..”
ഉഷാമ്മ അവളോടു പറയുമ്പോൾ മുഖത്തു ചെറിയൊരു മന്ദഹാസമുണ്ടോ....
“ഇവിടുന്നു വല്യ ദൂരമൊന്നും ഇല്ലല്ലോ... തന്നെ പോയാൽ പോരേ...”
മീര മറുപടി പറഞ്ഞപ്പോൾ ലളിത ചേച്ചി അവളെ രൂക്ഷമായി ഒന്നു നോക്കി..
“അമ്മ ഉണ്ട കണ്ണുരുട്ടി നോക്കേണ്ട... അടുത്ത തവണ പോകുമ്പോൾ വിളിച്ചോളാം..“
നീരസത്തോടെ അവൾ ലളിത ചേച്ചിയെ നോക്കി പറഞ്ഞു... ഞാൻ മനസ്സ് കൊണ്ടു ഉഷാമ്മക്കും ലളിത ചേച്ചിക്കും നന്ദി പറഞ്ഞു..
ലളിത ചേച്ചി വീണ്ടും കൈകൊണ്ടു എന്തോ ആംഗ്യം കാണിച്ചു എന്നോടു വേറെ എന്തോ ചോദിച്ചു.. ഞാൻ വീണ്ടും സംശയത്തോടെ ഉഷാമ്മയെ നോക്കിയെങ്കിലും അവർക്കുമത് മനസ്സിലായില്ലെന്നു തോനുന്നു..
“കഴിഞ്ഞ ദിവസം വന്ന ആ കൊച്ചിനെ എന്താ ഇഷ്ടപ്പെടാതെ എന്നാ ചോദിച്ചേ..”
മീരയെന്റെ മുഖത്തു നോക്കാതെ തർജ്ജിമ ചെയ്തു തന്നു..
“അതെന്റെ മനസ്സിലുള്ളത് പോലൊരു പെണ്ണല്ലാ...”
ഞാൻ ലളിത ചേച്ചിയെ നോക്കി പറഞ്ഞു..
“ആട്ടെ... ശ്രീയുടെ മനസ്സിൽ എങ്ങെനെയുള്ള പെണ്ണാ..”
ഉഷാമ്മ തിരക്കി... ഇതൊരു അവസരമാണെന്ന് എനിക്കു പെട്ടന്നു തോന്നി..
“അങ്ങനെയൊക്കെ ചോദിച്ചാൽ... എനിക്കു ഈ മീരയെ പോലെ.. പക്ഷെ അത്ര അഹങ്കാരമില്ലാത്തൊരു പെണ്ണാ ഇഷ്ടം..”
ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു..
“എങ്കിൽ നീ നമ്മുടെ മീരയെ തന്നെ അങ്ങു കെട്ടിക്കോ... അതാകുമ്പോൾ ഞാൻ ഗയാരണ്ടീ..”
ഉഷാമ്മ ഒരു ചിരിയോടെ
💬 Comments
View all comments