Chapter Title : തറവാട്ടിലെ നിധി 4 [അണലി]
ഇവരെ അടുക്കളയോടു ചേർന്നുള്ള മുറിയിൽ താമശിപ്പിച്ചത് വല്യമ്മയുടെയും ചിറ്റയുടെയും വെറും സന്തോഷത്തിനു വേണ്ടിയാവും...
ഇളം തവിട്ടു നിറത്തിലുള്ള നീളൻ പാവാടയും, പാവാടയുടെ തുടക്കം വരെ നീളമുള്ള വെള്ള ബ്ലൗസ്സുമായിരുന്നു അവളുടെ വേഷം... കുളി കഴിഞ്ഞതെയുള്ളു, നനഞ്ഞു മുടിയിഴകളെ അവൾ തോളിന്റെ വലത്തായി മുന്നിലേയ്ക്കിട്ട് തോർത്തിൽ പൊതിഞ്ഞു തഴുകുനുണ്ടായിരുന്നു.. മുടിയിൽ നിന്നും അടർന്നു വീണ വെള്ള തുള്ളികൾ അവളുടെ ബ്ലൗസ്സിന്റെ വലത്തെ പകുതി തോളും മാറിടവും നനച്ചിരുന്നു.. എന്തോ ആലോചനക്കു ഇടയിൽ അലശ്യമായി പരതി നടന്ന അവളുടെ കണ്ണുകൾ എന്റെ നേരെ വന്നു നിന്നു.... ആ മുഖത്ത് സഹജമായ തൃപ്തിയില്ലായ്മ്മ പെട്ടന്നു തെളിഞ്ഞു. ലളിത ചേച്ചി അവളോടു തല നല്ലതുപോലെ തോർത്താൻ ആംഗ്യം കാണിച്ചപ്പോളാണ് അവൾ എന്നിൽ നിന്നും നോട്ടം മാറ്റിയത്.. മുഖത്തു ഒരു ചിരി വിരിക്കാതെയിരിക്കാൻ ഞാൻ നന്നേ പരിശ്രമിച്ചു.
“മോളെ... ഇന്ന് രാത്രി ശ്രീയുടെ വകയാണ് അത്താഴം.... പൊറോട്ട..”
“അച്ഛമ്മ വെല്ലോം കണ്ടു വന്നാൽ വെറുതെ നമ്മളെ വഴക്കു പറയും... കൊച്ചുമോനെകൊണ്ടു അടുക്കള ജോലി ചെയ്യിപ്പിച്ചന്നും പറഞ്ഞു..”
പുറത്തേക്കു നടന്നു നീങ്ങുമ്പോൾ അവൾ മൊഴിഞ്ഞു... അവൾ വാതിൽക്കൽ എത്തിയപ്പോൾ അകത്തേക്കു നടന്നു കയറിയ മീനാക്ഷി അവളെ നോക്കി ഒരു പരിഹാസ ചിരി തൂകി... അത് ഞാൻ ഇരിക്കുന്നത് കൊണ്ടാവുമോ... അങ്ങനെയെങ്കിൽ മീരയുടെ മുഖഭാവം എന്തായിരുനിരിക്കണം... മീനാക്ഷി മീര ഇറങ്ങി വന്ന വഴിയെ അകത്തേക്കു പോയി.. ഈയൊരു നിമിഷം മീരയെ കാണാൻ വേണ്ടി ആണോ ഭഗവതി ഞാൻ കഷ്ടപെട്ടു പൊറോട്ട ഉണ്ടാക്കാൻ വന്നത്... കുറച്ചു നിമിഷം കഴിഞ്ഞു മീര വീണ്ടും അകത്തേക്കു കയറി വന്നപ്പോളാണ് എനിക്കു സമാധാനമായതു,
💬 Comments
View all comments