0%

Chapter Title : തറവാട്ടിലെ നിധി 4 [അണലി]

Author : അണലി Read All Parts 17K

ഒരു നനഞ്ഞ തുണി കിട്ടുമോ ഇതൊന്നു മൂടി വെക്കാൻ...”

ഞാൻ ചോദിച്ച ഉടനെ ഉഷാമ്മ അകത്തേക്കു കയറി പോയി ഒരു ചെറിയ തുണി കഷ്ണവുമായി തിരിക്കെ വന്നു... അതു നല്ലപോലെ കഴുകി എനിക്കു തന്നു. ഞാൻ മാവ് അതു കൊണ്ടു മൂടി വെച്ചിട്ടു, മീനാക്ഷി മുൻപ് കയറി നിന്ന ഇരിപടത്തിൽ കൈ തട്ടി പൊടി കളഞ്ഞിട്ടു ഇരുന്നു...

“എത്ര നേരം മൂടി വെക്കണം മോനേ...”

ഉഷാമ്മ തിരക്കി...

“അര മണിക്കൂർ മൂടി വെക്കണം അമ്മേ...”

ഞാൻ ഉഷാമ്മയെ അമ്മയെന്നു വിളിക്കുന്നത് കണ്ടിട്ടാവും ലളിതെ ചേച്ചി എന്നെ നോക്കിയൊന്നു ചിരിച്ചു..

“മോനേ ശ്രീ... പണ്ടു ലളിത ചേച്ചി കൊച്ചി വരെ വന്നിട്ടുണ്ട്..”

എന്റെ അരികിലായി ഒരു ഇരിപ്പടമിട്ടു ഇരുന്നു കൊണ്ടു ഉഷാമ്മ പറഞ്ഞു... ഞങ്ങൾക്ക് എതിരായി അടുക്കളയുടെ പാചക പടിയിൽ ചാരി നിന്ന ലളിത ചേച്ചി കൈ ഉപയോഗിച്ചു എന്തൊക്കെയോ ആംഗ്യം കാണിച്ചു... ഞാൻ സംശയ ഭാവത്തിൽ ഉഷാമ്മയെ നോക്കി..

“പണ്ടാരുന്നു എന്നാ ശ്രീ... പിള്ളേരു രണ്ടും ഉണ്ടാവുന്നതിനു മുൻപ്... കെട്ടിയോന്റെ കൂടെ..”

ഉഷാമ്മ എനിക്കു തർജിമ ചെയ്തു തന്നു..

“എന്നിട്ടു ഇഷ്ടപ്പെട്ടോ കൊച്ചി...”

അവർക്കു മനസ്സിലാവാൻ ഞാൻ ചുണ്ട് നല്ലപോലെ അകത്തി പതുക്കെ ചോദിച്ചു.. പകരം കൈ വിരലുകൾ കൊണ്ടു നല്ലതാരുന്നു എന്നവർ കാണിച്ചു..

അടുക്കളയുടെ ഓരത്തായി മുകളിലെക്കു പോകുന്ന ഒരു വാത്തിലിലൂടെ മീര നടന്നു വന്നു. ഇതുവരെ മീരയും മീനാക്ഷിയും എല്ലാം ഏതു മുറിയിലാണ് താമസമെന്നു എനിക്കറിയില്ലായിരുന്നു... പണ്ട് അടുക്കള ജോലിക്കാർക്കു താമസിക്കാനാവും ഇവിടെ മുറികൾ നിർമ്മിച്ചത്, പക്ഷെ വീട്ടിൽ ഇത്രയും മുറികൾ ഒഴിഞ്ഞു കിടക്കുമ്പോൾ

💬 Comments

View all comments