0%

Chapter Title : തറവാട്ടിലെ നിധി 4 [അണലി]

Author : അണലി Read All Parts 17K

അത് ചെറിയ ഉരളകളായി ഉരുട്ടാൻ തുടങ്ങി... ഒട്ടും പ്രതീക്ഷിക്കാതെ മീരയെന്റെ അരികിലേക്കു വന്ന് ഞാൻ ചേയുന്നത് പോലെ മാവെടുത്തു ഉണ്ടായാക്കാൻ തുടങ്ങി... അറിയാതെ പോലുമെന്റെ കൈയിലവളുടെ കൈ മുട്ടാതെ പ്രത്യേകം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ അരികിലായി നിൽക്കുന്ന അവളുടെ മുഖതേക്കു ഞാൻ ഇടകണ്ണിട്ടു ഒന്ന് നോക്കി.. തലയിൽ നിന്നും ഒലിചിറങ്ങിയ ഒരു തുള്ളി വെള്ളം അവളുടെ നെറ്റിയിലൂടെ കണ്ണ്പോളയുടെ തൊട്ടു മുകളിൽ വരെ വന്നു നിന്നു.. അതിനെ കൈതണ്ട കൊണ്ടു തട്ടി കളയാനവൾ ശ്രമിച്ചപ്പോൾ കൈയിലിരുന്ന മൈദായുടെ കുറച്ചു പൊടി അവളുടെ നെറ്റിയിലായി പെറ്റി.. ഉഷാമ്മയും ലളിത ചേച്ചിയും ഇല്ലായിരുന്നെങ്കിൽ മൈദ മൂടിയ ഈറൻ തുണി കൊണ്ടതു തുടച്ചു കൊടുക്കാരുന്നു എന്ന് ഞാനോർത്തു.. എന്റെ ആഗ്രഹം ദേവി കേട്ടതുപോലെ അകത്തു നിന്നും മീനാക്ഷിയുടെ വിളി കേട്ടപ്പോൾ ലളിത ചേച്ചി അവിടേക്കു പോയി.. ദൈവം പാതി ചെയ്തിരിക്കുന്നു, ഇനി മനുഷ്യന്റെ പാതി ഞാൻ വേണം ചെയ്യാൻ.

“ഉഷാമ്മേ... ഇതു മാറ്റി വെക്കാനൊരു പാത്രം തരുമോ..”

ഞാൻ ഉദ്ദേശിച്ചതുപോലെ ചോദ്യം കേട്ട ഉടനെ ഉഷാമ്മ ഒരു പാത്രമെടുത്തു അത് കഴുകാനായി പുറത്തേക്കു പോയി..

ഞാൻ പെട്ടന്നു തന്നെ നനഞ്ഞ വെള്ള തുണി അവളുടെ നെറ്റിയിലേക്ക് നീട്ടി... ഉരുട്ടികൊണ്ടിടുന്ന ഉരുള അവൾ നിലത്തേക്കു ഇട്ടിട്ടു പെട്ടന്നു തന്നെ എന്റെ കൈയിൽ കയറി വട്ടം പിടിച്ചു..

“മുഖത്തു മാവിരിക്കുന്നു...”

രോക്ഷാകുലയായ അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.. അവളുടെ മറ്റെ കൈകൊണ്ടു മുഖത്തു ഒന്ന് തപ്പി നോക്കി ഞാൻ പറഞ്ഞത് സത്ത്യമാണെന്നു മനസ്സിലായപ്പോൾ എന്റെ കൈയിലെ പിടി വിട്ട് നനഞ്ഞ തുണി വാങ്ങി അവൾ

💬 Comments

View all comments