0%

Chapter Title : തറവാട്ടിലെ നിധി 4 [അണലി]

Author : അണലി Read All Parts 17.1K

തന്നെ മുഖം തുടച്ചു.. പക്ഷെയിപ്പോൾ എന്റെ കൈ ചുറ്റും അവൾ പിടിച്ചടത്തു മാവായിരുന്നു... അതു തൂത്തു കളയാനായി തുണി അവൾ എനിക്കു നേരെ നീട്ടി... ഞാനതു വാങ്ങി കൈ തുടയ്ക്കുമ്പോളെന്റെ പരാക്രമത്തിനു ബലിയാടായി നിലത്തു കിടക്കുന്ന ആ ഉരുളയെ ഞാനൊന്നു നോക്കി...

അന്ന് പിന്നൊന്നും മീരയോടു സംസാരിക്കാനുള്ള ധൈര്യമെനികില്ലായിരുന്നു... അത്താഴം കഴിഞ്ഞു കിടക്കാനായി നടക്കുമ്പോൾ അമ്മു മോളേയും അവളുടെ തോളിൽ കൈകളിട്ടു നിൽക്കുന്ന മീരയേയും കണ്ടു..

“നല്ല പൊറോട്ട ആരുന്നു കൊച്ചച്ചാ...”

അമ്മു മോളെന്നെ കണ്ടപ്പോൾ പറഞ്ഞു...

“കൊഴപ്പമ്മില്ലന്നെ ഒള്ളു...”

അമ്മുവിന്റെ തലയിൽ വിരലുകൊണ്ട് ചിത്രം വരച്ചു കൊണ്ടു തല താഴ്ത്തി മീര മൊഴിഞ്ഞു...

“മീര ചേച്ചിക്കു അസൂയയാ കൊച്ചച്ച.... ചേച്ചിക്കു എന്നും ഒരു കപ്പളക്കാ തോരൻ മാത്രം വെക്കാൻ അറിയാം..”

അമ്മു പറഞ്ഞപ്പോൾ മീര അവളുടെ ചെവിയിൽ പിടിച്ചു ചെറുതായി ഒന്ന് തിരുമ്മി..

“ആ കപ്പളക്കാ തോരൻ നിന്റെ മീര ചേച്ചി വെക്കുന്നതാണോ.... ഞാൻ ചോദിക്കണമെന്ന് ഓർത്തതാ... അതിന്റെ കൂട്ട് എനിക്കൂടെ ഒന്ന് പറഞ്ഞു തരണേ..”

ഞാൻ അമ്മു മോളെ നോക്കി പറഞ്ഞപ്പോൾ മീരയുടെ മുഖത്തു ചെറിയൊരു ജാഡ കലർന്ന പുഞ്ചിരി വിടർന്നു.. ആദ്യമായി ആണ് ഇവളെയിങ്ങനെ ചിരിച്ചു കാണുന്നത് എന്ന് ഞാനോർത്തു... ചിരിക്കുമ്പോൾ വിരിയുന്നയാ നുണക്കുഴി ഒന്ന് കാണാനായി എന്തു രസമാണ്..

“കൊച്ചച്ചന് അതിന്റെ കൂട്ട് പഠിച്ചിട്ടു എന്തിനാ...”

“അതോ... അതെ അമ്മു മോളെ... കൊച്ചിയിലെ വീട്ടിൽ മുഴുവൻ എലി ശല്യമാ... ആ കപ്പളക്കാ തോരൻ കൊണ്ടുപോയി ഇട്ടു കൊടുത്താൽ എല്ലാം ചത്തു പൊക്കോളും..”

ഞാൻ പറഞ്ഞപ്പോൾ മീര ചിരിക്കുന്ന അമ്മു മോളുടെ തലയിൽ

💬 Comments

View all comments