Chapter Title : തറവാട്ടിലെ നിധി 5 [അണലി]
കുതിര ഇതിന്റെ മണം കിട്ടിയപ്പോൾ മുതൽ പെൺ കുതിരയുടെ പുറകെ നിന്നു.... അങ്ങനെ കൗശല്ല്യപൂർവ്വം രാജാവിന്നെ അനിയൻ പരാജയപെടുത്തി...”
“അയാൾ എന്താ പകരം ചോദിച്ചത്...”
“അയാൾ തനിക്കൊരു അടിയാത്തി പെണ്ണിനെ പിടിച്ചു നൽകണമെന്ന് മാത്രമാണ് രാജാവിനോട് ഉപ്പാധി വെച്ചത്.... ഇത്ര ലളിതമായൊരു ആവിശ്യം കേട്ട രാജാവിനും സമ്മാധാനമായി, പക്ഷെ അതിലെ ചതി അയാൾ അറിഞ്ഞിരുന്നില്ല...”
“എന്ത് ചതി...”
“ഈ പറഞ്ഞ പെണ്ണ് ഇവിടെ അടുത്തുള്ള കുടിയാൻ ഗ്രാമത്തിലെ ഒരു പെണ്ണായിരുന്നു... ഇവിടുത്തെ ഉണ്ണി ഇറയിമന്നാ പെണ്ണുമായി അടുപ്പത്തിലാരുന്നു... തറവാട്ടിലെ എല്ലാവരും വിലക്കിയിട്ടും ഇറയിമൻ ആ പെണ്ണിനെ നദി തീരത്തും തൊടിയിലും വെച്ചു എന്നും കണ്ടുകൊണ്ടിരുന്നു.... അവരുടെ ബന്ധം വളർന്നു പിരിക്കാൻ പറ്റാത്തത്രയും വലുതായിരുന്നു...”
“ആ പെണ്ണിന്റെ പേരെന്തായിരുന്നു....”
“യമുനാ...അവളെ പിടിച്ചു കൊണ്ടുപോവാൻ രാജ കല്പന ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇറയിമൻ അവളെയും കൂട്ടി കാട് കയറാൻ തീരുമാനിച്ചു.... പക്ഷെ രാജകല്പന കല്ലും പിളർക്കുന്ന കാലമല്ലേ...”
“അവർ രക്ഷപെട്ടോ...”
“ഇല്ലാ...ഇവിടെയിരുന്ന കുറേ പണവും പണ്ടവും എടുത്തൊരു പെട്ടിയിലാക്കി ഇറയിമൻ ഇറങ്ങി... ആ പെണ്ണിനേയും കൂട്ടി അവിടെയുള്ള മല താണ്ടി കാട്ടിൽ കയറാൻ നോക്കി.... പക്ഷെ അയാളെ കുടിയാന്മാര് ചതിച്ചു... മലയുടെ മുകളിലെ മലയിൽ വെച്ച് രാജാവിന്റെ പടയാളികൾ അവരെ പിടിച്ചു....“
”എന്നിട്ടെന്തായി...“
”മലയുടെ മുകളിലായി ഒരു ഗുഹയിലൊളിച്ചിരുന്ന അവരെ പടയാളികൾ പിടിച്ചു.... തന്റെ പ്രിയപെട്ടവളെ രക്ഷിക്കാൻ ശ്രമിച്ച ഇറയിമനെ അവരു വദിച്ചു... അത് കണ്ട് ആ കുടിയാത്തി പെണ്ണ് സ്വയം കഴുത്തു മുറിച്ചു ചത്തു... ഇറയിമന്റെ കൈയിലുണ്ടായിരുന്ന പണവും പണ്ടവുമെല്ലാം കുടിയാന്മാരു തന്നെ അവിടെ നിന്നും കട്ടെടുത്തു... നന്ദിയില്ലാത്ത വർഗ്ഗങ്ങൾ....
💬 Comments
View all comments