0%

Chapter Title : തറവാട്ടിലെ നിധി 5 [അണലി]

Author : അണലി Read All Parts 14.3K

എന്നതും മാത്രമായിരുന്നു എന്നെ കിടക്കയും പെറുക്കി കൊച്ചിയിലേക്ക് പോകുന്നതിൽ നിന്നും വിലക്കിയത്.. കതകിൽ മുട്ടു കേട്ടപ്പോൾ ഉള്ളൊന്ന് നടുങ്ങി... ഞാനൊരു ദീർക്ക നിശ്വാസം വിട്ടു ചെന്ന് കതകു തുറന്നു... കതകിനു പുറത്തു നിന്നത് മീരയാരുന്നു.. അത് കണ്ടപ്പോളെന്റെ ഉള്ളിലൊരു കുളിർമഴ പെയ്തു....

“എന്താ മാഷേ.... ഈ വഴിയൊക്കെ...”

ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ എന്നെ തട്ടി മാറ്റി മീര അകത്തു കയറി...

“എനിക്കൊരു കാര്യം പറയാനുണ്ട്..”

അവൾ പറഞ്ഞപ്പോൾ വെറുതെ മനസ്സിൽ എവിടെയോ തോന്നി, എന്നെ ഇഷ്ടമാണെന്ന് ആവണേ എന്ന്... അങ്ങനെയെങ്കിൽ ഇന്ന് തന്നെ ഈ തറവാടും വിട്ട് ഇവളെയും കൊണ്ട് നാടു വിടാരുന്നു...

“എന്താ മീര... പറഞ്ഞോ..”

“ചേച്ചിയും സുധിയും തമ്മിൽ ഇഷ്ടമാണെന്ന കാര്യം ഇയാൾക്ക് അറിയാമെന്നു സുധി പറഞ്ഞു...”

“അതാണോ വിഷയം... ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.....”

“എന്ത്...”

“അതൊന്നുമില്ല താൻ ബാക്കി പറ....”

“ഇന്ന് സുധി അച്ഛനെയും കൂട്ടി വന്ന് ചേച്ചിയെ കല്യാണമാലോചിക്കും...”

“നല്ല കാര്യമല്ലേ.... അതിനിപ്പോൾ എന്താ...”

“അതിനാണ് ഇയാളുടെയൊരു സഹായം വേണ്ടത്...”

“എന്റെയോ.... എന്ത് സഹായം...”

“അച്ഛമ്മ ഇത് സമ്മതിക്കുമോ എന്നൊരു പേടിയാണ് ചേച്ചിക്കു...”

“ഞാൻ പറഞ്ഞാലൊന്നും അച്ഛമ്മ കേൾക്കില്ലാ...”

“അറിയാം.... അതല്ല..”

“പിന്നെ...”

“അവരു വരുമ്പോൾ സന്ധ്യ വല്യമ്മയേം ശോഭന വല്യമ്മയെയും ഇവിടെ നിന്നും കുറച്ചു സമയതേക്കു മാറ്റണം...”

“ഞാനെങ്ങനെയാ വല്യമ്മയെയും ചിറ്റയെയും ഇവിടുന്നു മാറ്റുന്നത്... വല്യമ്മ ആണെലിപ്പോൾ എന്നോടു മിണ്ടുന്നു കൂടിയില്ലാ...”

“ഉഷ വല്യമ്മയോട് പറഞ്ഞു എങ്ങെനേലും... അല്ലേൽ അവരു ഓരോന്ന് പറഞ്ഞു മുടക്കും..”

“എന്ത് പറഞ്ഞ്....”

“അത് താൻ കണ്ടുപിടിക്ക്.... തലയിൽ കുറേ കുരുട്ടു ബുദ്ധി ഉണ്ടെല്ലോ...”

“ആർക്കു....

💬 Comments

View all comments