Chapter Title : തറവാട്ടിലെ നിധി 5 [അണലി]
എഴുന്നേറ്റു മുറിയിൽ നിന്നും താഴേക്കു ഇറങ്ങി ചെന്നു... അവിടെ ആരെയും കാണാത്തപ്പോൾ പുറത്തിറങ്ങി ചെന്നു... പശു തൊഴുത്തിലൊരു ചെറിയ ആൾക്കൂട്ടം കണ്ടപ്പോൾ അവിടേക്കു ചെന്നു..
“എന്തൊരു കഷ്ടമാണേ.... നല്ലൊരു പശു കിടാവായിരുന്നു... എന്നാ കൊന്നതാണോ...”
ശോഭന ചിറ്റയുടെ ശബ്ദം...
“രാവിലെ ബാക്കി പശുക്കളെ അഴിക്കാൻ വന്നപ്പോളാ ഞാനും സധനും ഇത് കാണുന്നെ...”
പണിക്കാരിൽ ആരോ പറഞ്ഞു.. കാര്യം എന്താന്നറിയാൻ ഞാനും അടുത്തേക്കു ചെന്നു..
നിലത്തായി ഒരു പശു കിടാവ് ചത്തു കിടക്കുന്നു, ഈച്ചകലതിന്റെ ചുറ്റും വട്ടമിടുന്നു... കിടാവിന്റെ നീല നിറമുള്ള നാവ് പുറത്തേക്കു ചാടി കിടക്കുന്ന ദാരുണമായ കാഴ്ച്ച. ഞാൻ കഴിഞ്ഞ ദിവസം താലോലിക്കാൻ ചെന്ന അതേ കിടാവ്...
“മുരളിയോട് പറഞ്ഞ് ഇന്ന് തന്നെ സുബ്രമണി കണിയാരെ വരുത്തണം... മൊത്തം അപശക്കുന്നങ്ങളാ കാണുന്നെ...”
താടിക്ക് കൈയും കൊടുത്തു നിൽക്കുന്ന സന്ധ്യാ വല്യമ്മ പറഞ്ഞു...
“എന്റെ ഓപ്പോളേ... ഇത് വല്ല നരിയോ പട്ടിയോ കടിച്ചു കൊന്നതാവും... എന്തായാലും കഷ്ടമായി പോയി...”
“നീ തർക്കിക്കാൻ നിൽക്കേണ്ട ശോഭനേ.... ലക്ഷണങ്ങൾ കണ്ടു തുടങ്ങുപ്പോഴേ പ്രതിവിധി ചെയ്ത് തുടങ്ങണം... ഇല്ലേൽ പഴയതു പോലെ ദുർമരണങ്ങൾ നടക്കുന്നതുവരെ കാക്കാനാണോ നീ പറയുന്നത്...”
“ഞാനൊന്നും പറയുന്നില്ലേ.... ഓപ്പോള് വെറുതെ കുട്ടികളെ പേടിപ്പിക്കേണ്ട ഓരോന്നു പറഞ്ഞ്...”
ചിറ്റ അവിടെ നിന്നും മുഖം വീർപ്പിച്ചു ഉമ്മറത്തേക്ക് നടന്നു ... ചത്തു കിടക്കുന്ന കിടാവിന്റെ രൂപം അധികനേരം കണ്ടു നിൽക്കാൻ കഴിയാത്തതു കൊണ്ട് ഞാനും തിരിച്ചു നടന്ന് മുറിയിലേക്ക് പോയി... മനസ്സിൽ നല്ല പേടി തോന്നി തുടങ്ങിയിരുന്നു... ഇവിടെ എല്ലാവരും ഞാൻ പേടിച്ചോടി എന്ന് പറയുന്നതും, മീരയെ കാണാൻ പറ്റില്ലല്ലോ
💬 Comments
View all comments