Chapter Title : തറവാട്ടിലെ നിധി 5 [അണലി]
എന്ത് കുടിയാൻ... പക്ഷെ ഞങ്ങളു വയസ്സന്മാര് അതൊന്നും മറക്കുകേല.... ട്ടോ...“
അയാളെന്നെ നോക്കി പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു കാണിച്ചു..
കടയുടെ പുറകിലൂടെ നേരെ കിടക്കുന്ന വഴി ഒരു മലയിലേക്കാണ് കിടക്കുന്നതു... രാവിലത്തെ ഇളം വെയിലിലാത്തിന്റെ കൊടുമുടി തിളങ്ങി നിന്നു.. എന്തോ ഒരു വല്ലാത്ത ആകർഷകത്വം എനിക്കു തോന്നി... വീട്ടിലിരുന്നു മടുത്തിരുന്നു, അവിടെ ഒന്ന് കറങ്ങി വരാമെന്നു മനസ്സിൽ കരുതി ഞാൻ കടക്കാരൻ വീണ്ടും വേലയിൽ മുഴുകിയപ്പോൾ മുന്നോട്ട് നടന്നു... കുറച്ചു ദൂരം കയറി കഴിഞ്ഞപ്പോൾ ഗ്രാമവും വീടുകളുമെല്ലാം മുഴുവനായും ഉയർത്തിൽ നിന്ന് കാണമായിരുന്നു... തറവാട് കൂടെ കാണാൻ പറ്റുന്നത്ര ഉയരത്തിൽ കയറി ഞാനൊരു കല്ലിൽ ഇരുന്നു. ഞാൻ നടന്നു വന്ന വഴിയല്ലാതെ നേരെ മണ്ണ് വഴിയിലൂടെ നടന്നാലും തറവാട്ടിൽ എത്താൻ പറ്റുമായിരുന്നു എന്ന് മുകളിൽ നിന്നും നോക്കിയപ്പോളാണ് എന്നിക്കു മനസ്സിലായത്... വെറുതെ കുറ്റി ചെടിയും, പുല്ലും നിറഞ്ഞ വഴിയെ നടന്നു.. ഞാൻ കൊടുമുടിയുടെ ഏറ്റവും മുകളിലേക്കു നടന്നു, അവിടെ നല്ലൊരു സ്ഥലം കണ്ടുപിടിച്ചു ഒരു ബീഡി ചുണ്ടിൽ വെച്ച് കത്തിച്ചു..
വായിലൂടെയും മൂക്കിലൂടെയും ധൂമം വിട്ടുകൊണ്ട് അവിടുത്തെ കാഴ്ചകൾ കണ്ടിരുന്നു.. മലയുടെ മറുഭാഗത്തു കാടാണെന്നു തോന്നി, മരങ്ങളും കുറ്റി ചെടികളും നിറഞ്ഞു നിൽക്കുന്നു... അവിടേക്കു ഇറങ്ങുന്ന വഴിയിലായി ഒരു കൽവെളക്കും അതിന്റെ ചുവട്ടിൽ കുങ്കുമവും നാരങ്ങയും ഇരിക്കുന്നു.. ഞാൻ ബീഡി നിലത്തിട്ടു ചവുട്ടി തിരുമ്മി അവിടേക്കു നടന്നു... അടുത്തു എത്തിയപ്പോളാണ് അതിന്റെ മുന്നിലായി ഒരു വലിയ ഗുഹ കണ്ടെത്, അതിലേക്കു ഒന്ന് കേറി നോക്കണോ വേണ്ടയോ എന്ന് ആലോചിച്ചു ഞാൻ കൊഴഞ്ഞു.. വല്ല കരടിയുടെയും മടയാണെൽ തീർന്നില്ലേ,
💬 Comments
View all comments