0%

Chapter Title : തറവാട്ടിലെ നിധി 5 [അണലി]

Author : അണലി Read All Parts 14.2K

കാറി കൂവിയാൽ പോലുമൊരു മനുഷ്യൻ അറിയില്ല... അകത്തു നല്ല ഇരുട്ടും, എന്റെ ബുദ്ധി പറഞ്ഞു... പോത്തുപോലെ വളർന്നിട്ടും എന്തൊരു പേടിയാ നിനക്ക്, ഒന്ന് കയറി നോക്കിയാൽ എന്താ തെറ്റ്.. വല്ല അമ്പലവും ആവും, പുറത്ത് വിളക്ക് ഉണ്ടെല്ലോ, മനസ്സു പറഞ്ഞത് അനുസരിച്ച് ഞാൻ അതിന്റെ അകത്തേക്ക് കയറി, അരികിലായി കണ്ട കുറച്ചു ഉണങ്ങിയ പുല്ല് പറിച്ചു അരയിൽ നിന്നും തീപ്പെട്ടി എടുത്തു അതിനു തീ കൊടുത്തു... ഇപ്പോൾ എരിയുന്ന ചെറിയ തീയുടെ വെട്ടത്തിലതിന്റെ അകം കാണാം... എന്റെ നാസികകളെ തുളച്ചു വാവലുകളുടെ വിസർജ്ജനത്തിന്റെ നാറ്റം കയറി വന്നു... ആ ഗുഹക്കു ഒരു പത്തു മുപ്പതു അടി നീളമുണ്ടായിരുന്നു.. എന്റെ ശരീരം മുഴുവൻ കുളിരു കോരുന്ന പോലെ തോന്നി, കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി... ഉള്ളിലെന്തോ വലിയ വിഷമം വന്നതു പോലെ നെഞ്ച് പടുപട മിടിക്കാൻ തുടങ്ങി, ആരോടെന്ന് ഇല്ലാത്തൊരു കോപം തോന്നി... ഞാനാ ഗുഹയിൽ നിന്നും ഓടി പുറത്തിറങ്ങി, അപ്പോൾ നല്ലതുപോലെ കിതക്കുന്നുണ്ടായിരുന്നു... എന്തൊക്കെയാ നടന്നത് എന്ന് ഞാൻ അവിടെ നിന്ന് ആലോചിച്ചു. മലയിൽ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ ഞാൻ ഓരോരോ കാരണങ്ങൾ കണ്ടു പിടിച്ചു കൊണ്ടിരുന്നു.... ഗുഹയിൽ വായു സഞ്ചാരം കുറവായതു കൊണ്ടാവും... അല്ലേൽ കത്തുന്ന ചൂട്ടിന്റെ പുകയും വാവലിന്റെ നാറ്റവുമെല്ലാം കൂടെ അടിച്ചു തല പെരുത്തതാവും... ഞാനാ മല കയറാൻ എടുത്തതിന്റെ മൂനിലൊന്നു സമയം കൊണ്ടു തിരിച്ചിറങ്ങി മണ്ണ് പാതയിലെത്തി... അവിടുന്നു നേരെ തറവാടിന്റെ ദിക്ഷയിൽ വെച്ചു പിടിച്ചു... ദൂരെ ആരൊക്കെയോ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ മുഖത്തു നിന്നും ഭയം തുടച്ചു മാറ്റി മുന്നോട്ടു നടന്നു..

💬 Comments

View all comments