0%

Chapter Title : തറവാട്ടിലെ നിധി 5 [അണലി]

Author : അണലി Read All Parts 14.2K

പാലിച്ചു നിന്ന മീരയോടു വീണ്ടും ചോദിച്ചു..

“എനിക്കൊന്നും അറിയാൻ മേല...”

അതെ കോപമാണ് മീരയുടെ ശബ്ദത്തിൽ...

“ഞാൻ കണ്ടുപിടിച്ചോളാം... എത്ര നാളു കൂടിയാ..”

അയാൾ പറഞ്ഞു തിരിച്ചു പോയി വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു തറവാട്ടിലേക്കു ഓടിച്ചു പോയി..

“ആരാ അയാൾ...”

ഞാൻ ചോദിച്ചെങ്കിലും മീര മറുപടി പറയാതെ നിന്നപ്പോൾ ഞാൻ മുന്നിലോട്ടു കയറി നടന്നു..

“അച്ഛന്റെ ഒരു പരിചയകാരനായിരുന്നു... അയ്യപ്പൻ..”

പുറകിൽ നിന്നും മീര പറഞ്ഞു.... എന്തൊരു അതിശയം, തർക്കുത്തരമല്ലാതെ അവൾ എനിക്കു മര്യാദക്കൊരു മറുപടി തന്നിരിക്കുന്നു..

“വരുന്നില്ലേ....”

അവിടെ തന്നെ അനങ്ങാതെ നിന്ന മീരയോടു ഞാൻ തിരക്കി..

“അയാള് പോയിട്ടേ ഉള്ളു...”

അവിടെ തന്നെ നില ഉറപ്പിച്ചു മീര പറഞ്ഞപ്പോൾ ഞാനും അടുത്തു പോയൊരു കല്ല് കെട്ടിൽ കേറി ഇരുന്നു..

“ഇയാളിവിടെ കാവൽ ഇരിക്കുവൊന്നും വേണ്ടാ...”

“കാവലിരിക്കാതെ പറ്റില്ലാലോ... കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പാഴം കാക്ക കൊത്തി പോകെല്ലല്ലോ...”

ഞാൻ ശബ്ദം താഴ്ത്തിയാണതു പറഞ്ഞത്... അവൾ കേട്ടോ ഇല്ലയോ എന്ന് അറിയില്ലാ..

“ഇയാളെന്തിനാ മീനാക്ഷിയെ തപ്പി നടക്കുന്നത്..”

ഞാൻ വീണ്ടും തിരക്കി..

“ഇയാൾക്കു വട്ടായിട്ടു.... പണ്ട് എപ്പോഴോ അപ്പനെ കള്ള് വാങ്ങി കുടിപ്പിച്ചു കിടത്തിയപ്പോൾ ഇയാൾക്ക് മീനാക്ഷിയെ കെട്ടിച്ചു കൊടുക്കാമെന്ന് അപ്പൻ പറഞ്ഞെന്നും പറഞ്ഞു വെറുതെ ശല്യപെടുത്തുവാ... കുറച്ചു നാളൊരു ആശ്വാസമുണ്ടാരുന്നു..“

”അതെന്താ...“

”അയാൾ ജയിലിലാരുന്നു.... ഒരു കുത്തു കേസിനു..“

”കുത്ത് കേസോ..“

”ആഹ്.... എന്തോ സ്ഥല തർക്കം...“

അവൾ നിസ്സാരമായി പറഞ്ഞെങ്കിലും എന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി... എന്റെ ദേവി... ഇതാണോ എന്റെ ജീവിതത്തില്ലേ വില്ലൻ... ഇടികൊണ്ട് മരിച്ചത് തന്നെ...

”തന്റെ ബന്ധു

💬 Comments

View all comments