Chapter Title : തറവാട്ടിലെ നിധി 5 [അണലി]
ആണോ...“
”എന്തോ അകന്ന ബന്ധം ഉണ്ടെന്ന് അപ്പൻ പറഞ്ഞിട്ടുണ്ട്... അപ്പന് കള്ളു വാങ്ങി കൊടുത്തു കൂടെ കൂടിയതാ മാരണം...“
മീര പറഞ്ഞു തീർത്തപ്പോൾ, ജീപ്പ് പുറത്തേക്കു പോവുന്നത് കണ്ടു... മീര തറവാട്ടിലേക്കു നടന്നു, ഞാൻ കുറച്ചു പുറകിലായും..
”“ഞാനന്നേ മുരളിയോട് പറഞ്ഞതാ... കണ്ടവരെയൊക്കെ വീട്ടിൽ വലിച്ചു വെച്ചിട്ടിപ്പോൾ കണ്ടില്ലേ.. ഉമ്മറത്തു വരെ കവല ചട്ടമ്പികൾ വന്ന് നിരങ്ങാൻ തുടങ്ങി... ... അകത്തു കത്തിയും പുറത്തു പത്തിയുമായി നടക്കുന്നവനാ.... എന്താകുമോ ദേവി.... എനിക്കറിയില്ല...“”
ഉമ്മറത്തു നിന്നും സന്ധ്യ വല്യമ്മയുടെ ശബ്ദം കേട്ടു.. ഞാനതിനു ചെവി കൊടുക്കാതെ മുറിയിലേക്കു കയറി പോയി... കുറച്ചു ദിവസമായി വായിച്ചു കൊണ്ടിരുന്ന പുഷ്‌തകം കയ്യിലെടുത്തു കട്ടിലിൽ കേറി കിടന്നു.. കുറച്ചു നേരം വായിച്ചു മടുത്തപ്പോൾ ഞാൻ സുധിയുടെ കൂടെ മില്ലിൽ പോകാമെന്നു തീരുമാനിച്ചു.. സുധി കാറുമായി വന്നപ്പോൾ ഞാനൊരു ഷർട്ടും മുണ്ടും എടുത്തിട്ടു അവന്റെ കൂടെ ഇറങ്ങി.. സുധിയുടെ മുഖത്തെ സംക്ഷോഭത്തിന്റെ കാരണം എന്നിക്കറിയാമായിരുന്നു.. ഇന്ന് അയ്യപ്പൻ വന്നതിന്റെ വേവലാതി അവനു നല്ലതുപോലെ കാണും..
“സുധിയുടെ മുഖമെന്താ വല്ലാതിരിക്കുന്നെ... എന്തേലും വൈയായിക ആണോ..”
ഒന്നും അറിയാത്തതു പോലെ ഞാൻ തിരക്കി..
“ഏയ് ഒന്നുമില്ലാ...”
“എനിക്കു എങ്കിൽ തോന്നിയതാവും...”
“കഷ്ടം ആണല്ലേ ആ പിള്ളേരുടെ കാര്യം...”
കുറച്ചു നേരെത്തെ മൂകതക്കു ശേഷം സുധി ചോദിച്ചു..
“ഏതു പിള്ളേരുടെ...”
“ആ മീനാക്ഷിയുടെയും മീരയുടെയും കാര്യം...”
“ഓ അവരുടെയൊ.. അവർക്കു എന്തു പെറ്റി...”
“അവരുടെ അച്ഛനും മരിച്ചു... അമ്മക്കു മിണ്ടാനും പറ്റില്ലാ... ഇപ്പോളാ അയ്യപ്പന്റെ ഉപദ്രവവും..”
“ഓ.... അത് കഷ്ടം തന്നെയാ.. സുധിക്ക് മീനാക്ഷിയെ ഇഷ്ടമാണല്ലേ..”
ഞാനതു ചോദിച്ചപ്പോൾ
💬 Comments
View all comments