0%

Chapter Title : തറവാട്ടിലെ നിധി 5 [അണലി]

Author : അണലി Read All Parts 14.2K

സുധിയുടെ മുഖം വിളറി..

“ഞാനത്....”

“എനിക്കറിയാം സുധി...”

“താൻ മീരയുടെ പുറകെ നടക്കുന്നത് എനിക്കും അറിയാം കേട്ടോ... അത് നല്ല പാടാ..”

കേട്ടപ്പോൾ ഞാനൊന്നു ചിരിച്ചു..

“അതെന്താ സുധി... അത്ര പാട്..”

“മീരക്കു പ്രത്യേക സ്വഭാവമാണ്..”

“അതാവും എനിക്കു ഇഷ്ടപെട്ടതു... സുധിക്കു വീട്ടിൽ വന്ന് മീനാക്ഷിയെ പെണ്ണാലോചിച്ചു നോക്കത്തില്ലേ...”

“ശ്രീക്കു തോനുന്നുണ്ടോ അവരു സമ്മതിക്കും എന്ന്...”

“മീനാക്ഷിക്കു ഇഷ്ടമാണെൽ പിന്നെന്താ കുഴപ്പം... സമ്മതിച്ചില്ലേൽ വിളിച്ചു ഇറക്കണം..”

“ശ്രീ വിചാരിക്കുന്നത്ത്ര എളുപ്പമല്ല കാര്യങ്ങൾ... മീനാക്ഷി അമ്മയെയും അനിയത്തിയെയും ഓർത്ത് ഇറങ്ങി വരില്ലാ..”

“ഇപ്പോൾ ഈ അയ്യപ്പന്റെ ശല്യം കൂടെ ആയപ്പോൾ സുധി വന്ന് ചോദിക്കുന്നത് ആവും നല്ലത്...”

“നോക്കാം.... ഇതാ മില്ല്..”

ഒരു കടമുറിയുടെ മുന്നിൽ വണ്ടി നിർത്തി സുധി പറഞ്ഞു.. ഞാൻ ഇറങ്ങി അകത്തു ചെന്നപ്പോൾ കാവാടത്തിനു അരികിൽ തന്നെ ഒരു കസേരയിലിരുന്ന രാജൻ വല്യച്ഛൻ എന്നെ അവിടെ മുഴുവൻ നടത്തി കാണിച്ചു.. അരി സൂക്ഷിക്കാനും, പൊടിക്കാനുമുള്ള സൗകര്യം അവിടുണ്ടായിരുന്നു.. ഞാൻ മില്ലിൽ വന്നത് രാജൻ വല്യച്ഛനു ഇഷ്ടമായില്ല എന്ന് എനിക്കു പലപ്പോഴും തോന്നി... അന്ന് വൈകിട്ടു മില്ല് അടച്ചപ്പോളാണ് ഞാനും തിരിച്ചു തറവാട്ടിൽ വന്നത്.. ആദ്യം തന്നെ നല്ലൊരു കുളിയായിരുന്നു മനസ്സിൽ, അച്ഛന്റെ മുറിയിലെ കുളിമുറിയിൽ നല്ല ചൂടു വെള്ളത്തിൽ കുളി കഴിഞ്ഞു തിരിച്ചു ഇറങ്ങിയപ്പോൾ ഉഷാമ്മ അവിടെ കട്ടിലിൽ എന്തോ കടലാസ്സ് നോക്കി ഇരിപ്പുണ്ടായിരുന്നു..

“മില്ലിൽ പോയാൽ ഇതാ കുഴപ്പം.. മുഴുവൻ പൊടിയാവും ദേഹത്തും മൂക്കിലുമെല്ലാം..”

അതും പറഞ്ഞു കൊണ്ടവർ എന്റെ അടുത്തേക്കു വന്ന് ഒരു തോർത്തു കൊണ്ടെന്റെ തല തോർത്താൻ തുടങ്ങി.. അവരുടെ

💬 Comments

View all comments