Chapter Title : തറവാട്ടിലെ നിധി 6 [അണലി]
നിൽക്കുന്നവളുടെ മാറിടത്തിലോട്ടു നോക്കി ഞാൻ പറഞ്ഞു...
“മുറിഞ്ഞിട്ടുണ്ട്.... ചെല്ല് തറവാട്ടിലേക്കു പോ...”
എന്നെ പറഞ്ഞു വിട്ടിട്ടവൾ എറിഞ്ഞു കളഞ്ഞ മയിൽപീലികൾ നിലത്തു നിന്നും പെറുക്കി കൂട്ടി പുറകെ വന്നു... അകത്തു ചെന്നപ്പോൾ എല്ലാവരും മാറി മാറി വഴക്കു പറഞ്ഞു... എങ്കിലും എനിക്കു വിഷമമില്ലായിരുന്നു... കാരണമവസാനം തലയിൽ മരുന്നു തൂത്തു തരാൻ മീര പിറുപിറുത്തു കൊണ്ടു വന്നു..
“എവിടെ പോയി തല തട്ടിയതാ...”
ഞാനിരുന്ന കസേരയുടെ പുറകിലായി വന്നു നിന്ന് മീര ചോദിച്ചു..
“ഞാൻ നിലത്തു കിടന്ന മയിൽ പീലി എടുത്തു തല ഉയർത്തിയപ്പോൾ...”
“മയിൽപീലി പെറുക്കാൻ പോയേകുന്നു.... അമ്മുവിനാ ആദ്യം രണ്ടടി ഇട്ടു കൊടുക്കേണ്ടത്.... അല്ല ചെറിയ കൊച്ചിനെ പറഞ്ഞിട്ട് എന്തു കാര്യമാ... ഇവിടെ പോത്തു പോലെ വളർന്നവരെ പറഞ്ഞാൽ മതിയല്ലോ..”
എന്റെ തലയിൽ മരുന്നു തൂകുന്നതിന് ഇടയിൽ പുറത്തൊരു കുത്ത് തന്നിട്ടവൾ പറഞ്ഞു.... കാര്യമൊരു കുത്തും കുറച്ചു തെറിയും കേട്ടെങ്കിലും മീരക്കു എന്നോടുള്ള കരുതൽ ഞാൻ ശെരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു....
“അമ്മു മോൾക്കു വേണ്ടി ഒരെണ്ണമേ എടുത്തോളു.... ബാക്കി നിന്റെ ആക്രാന്തം ഓർത്ത് നടന്ന് പെറുക്കിയതാ...”
അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ പറഞ്ഞു...
“പിന്നെ ഞാൻ പറഞ്ഞൊ ഇയാളോട്.... എനിക്കു മയിൽപീലി വേണമെന്ന്...”
അവൾ തിരിഞ്ഞു നടക്കുമ്പോൾ പറഞ്ഞു... അന്ന് ഞാൻ ഷീണം കൊണ്ട് ബാക്കി സമയം മുഴുവൻ മുറിയിലായിരുന്നു ചിലവഴിച്ചത്... ഇടക്കു ഉഷാമ്മ വന്ന് നോക്കി പോയെങ്കിലും ഒന്നും പറഞ്ഞില്ല... രണ്ടു ദിവസം ഞാൻ മില്ലിലും ഒന്നും പോയില്ലാ... മീരയോട് സംസാരിക്കാനും അവസരങ്ങളൊന്നും കിട്ടിയില്ല... പണ്ട് ദിവസം മൂന്നു നേരം പത്തായ പുരയുടെ അവിടേക്കു നടന്നിരുന്ന മീനാക്ഷിയെ ഇപ്പോൾ പുറത്തേക്കേ കാണാനില്ലായിരുന്നു... സുധി പിന്നെ ഒരിക്കലും തറവാട്ടിലേക്കു വന്നില്ലാ... കുറച്ചു ദിവസം കഴിഞ്ഞു ഒരു തിങ്കളാഴ്ച്ച വാസു ചേട്ടൻ അപ്രതീക്ഷിതമായി വീട്ടിലേക്കു വടി കുത്തി വന്നു... പുള്ളിയെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ ഞാൻ ഉമ്മറത്തു പോയി നിന്നു കാര്യം അറിയാൻ...
വാസുവിനെ കണ്ടപ്പോൾ വായിൽ കിടന്ന മുറുക്കാനൊരു കൊളാമ്പിയിൽ തുപ്പിയിട്ടു അച്ഛമ്മ തിരക്കി,
“എന്താ വാസു.... ഇപ്പോൾ നിന്റെ മോനെ കാണുന്നില്ല... വല്ല ദീനവുമാണോ...”
“അല്ല...
💬 Comments
View all comments